ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/പ്രകൃതി ദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദുരന്തങ്ങൾ

എന്തേ തിരിയുന്നു..മനുഷ്യാ
 പിൻതിരിഞ്ഞോടുന്നു...... പ്രകൃതി
ദുരന്തങ്ങൾ ഏറ്റു വാങ്ങുമ്പോൾ..
നന്മതൻ ഭൂമി മനുഷ്യർ... മനുഷ്യർ.. നശിപ്പിച്ചുടക്കുന്നു ..
ഹരിതമാം പ്രകൃതിയെ...കുന്നിടിക്കുന്നു... വയൽ നികത്തുന്നു
മരങ്ങൾ വെട്ടിയുംനശിപ്പിക്കുന്നൂ നമ്മൾ...
എങ്ങോട്ട് പോകാൻ അഭയ തുരുത്തുകൾ... എല്ലാം മിടിച്ചു നിരപ്പാക്കിയില്ലേ....
നാടും നഗരവും വെട്ടിപ്പിടിച്ചതല്ലേ... പാറി പറക്കുന്ന പക്ഷികളുടെ കൂട് നീ തകർത്തില്ലേ...
 സ്വർഗമായ നന്മതൻ ഭൂമിയെ നരക ഭൂമിയായി മാറ്റിയില്ലേ...
 പേമാരിയിൽ പ്രളയം വന്നു.. ഉരുൾപൊട്ടലാൽ ഭൂമിയെ തകർത്തു...
പ്രകൃതി ദത്തമായ പുഴയെ മലിനമാം ജലാശയമാക്കുന്ന നഗരമേ....
ചെറു ചെറു ജീവികൾ ചത്തൊടുങ്ങുന്നു....
ഇതെല്ലാം മനുഷ്യന്റെ ചെയ്തികൾ... വീണ്ടും തകർന്നു ജഗത്ത്...
വായു കണങ്ങളിൽ കൂടി രോഗത്തെ ചെറുത്ത് നിൽക്കാൻ കഴിയുന്നുമില്ല...,
"കൊറോണ"മനുഷ്യരെല്ലാം പിടിച്ചു നിർത്തി മുൾമുനയിൽ...
നമുക്ക് പ്രാർത്ഥിക്കാം.. ഈ മഹാമാരിയെ തുരത്താൻ..
പ്രതിജ്ഞ എടുക്കാം... ഒറ്റക്കെട്ടായി പ്രതിജ്ഞ എടുക്കാം...
കൈകളാൽ വൃത്തി വേണം... ഭയം വേണ്ട...
ജാഗ്രത മതിയാകും ജാഗ്രത....
 

മുഹമ്മദ് ഷഹൽ പി
4A ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത