ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

പണ്ട് പണ്ട് ഒരിടത്ത് ഒരു വലിയ മരം ഉണ്ടായിരുന്നു. ആ മരത്തിൽ കുറേ ജീവികൾ താമസിച്ചിരുന്നു. മരത്തിൽ ഒരു പക്ഷിയും കുടുംബവും താസിച്ചിരുന്നു. ആ പ്രദേശം വളരെയധികം തണൽ നിറഞ്ഞതായിരുന്നു.

 ഒരു ദിവസം അവിടേക്ക് കുറേ മരം വെട്ടുക്കാർ മരം വെട്ടാനായി വന്നു. അവർ അവിടെ നിന്നും ധാരാളം മരങ്ങൾ ശേഖരിച്ചു. അവർ ആ വലിയ വൃക്ഷത്തേയും വെട്ടി. അങ്ങനെ കുറേ ജീവികളും ചത്തു. ആ സമയം അവിടെ താമസിച്ചിരുന്ന പക്ഷി ഭക്ഷണം തേടി പുറത്ത് പോയതായിരുന്നു. കുറേ കഴിഞ്ഞ് അത് അതിന്റെ കൂട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അവിടെ കണ്ടത് അവരുടെ മരത്തിനു പകരം ഒരു മരക്കുറ്റിയും ഒരു മഴുവും ആയിരുന്നു. 
  പിന്നീട് വേനൽക്കാലം വന്നെത്തി. ആ പ്രദേശം വളരെയധികം വെയിൽ ഉള്ളതും തണൽ നഷ്ടപ്പെട്ടതുമായ ഒന്നായിമാറി. കുറേ പക്ഷികൾ ചത്തു പോകുകയും ചെയ്തു.
 - ഗുണപാഠം -

മരം ഒരു വരം. അത് വെട്ടുന്നത് നമുക്കും പ്രകൃതിക്കും അതുപോലെ പക്ഷികൾക്കും മൃഗങ്ങൾക്കും ആപത്താണ്. അത്കൊണ്ട് മരങ്ങൾ വെറുതെ മുറിക്കാതിരിക്കുക.

ഹംദാൻ
3 ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം