ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/Lockdown ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Lockdown ദിനങ്ങൾ
പത്രങ്ങളിലൂടെ വായിച്ച ഒരു ചെറിയ ഓർമ്മ 2019 ഡിസംബർ അവസാനമാണ് ചൈനയിലെ വുഹാനിൽ "കൊറോണ" എന്ന മഹാമാരി പടർന്നത്. അപ്പോഴും നമ്മൾ സാധാരണ ജീവിതവുമായി മുന്നോട്ട് പോയി. എല്ലാം സ്വാതന്ത്ര്യത്തോടു കൂടിയും. മാർച്ച് മാസമാവാൻ ഞങ്ങൾ കൂട്ടുകാർ കാത്തിരിക്കുകയായിരുന്നു.കാരണമെന്താണെന്ന് അറിയുമോ?. മാർച്ച് 5 നാണ് ഞങ്ങളുടെ സ്കൂളിലെ വാർഷികം. ഈ വാർഷികത്തിന് ഒരു പ്രത്യേകതയുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ഹരിദാസ് മാഷിന്റെ യാത്രയപ്പും കൂടിയാണ്. മാഷ് സ്കൂളിൽ നിന്ന് വിരമിക്കുകയാണ്. അങ്ങെനെ ആ ദിവസവും എത്തി മാർച്ച് 5 ന് ഞങ്ങൾ സന്തോഷത്തോടു കൂടി പരിപാടികൾ അവതരിപ്പിച്ചു.പക്ഷെ ആ സന്തോഷത്തിന് അധിക ദിവസമുണ്ടായിരുന്നില്ല.മാർച്ച് 10ന് "കൊറോണ"  എന്ന മഹാമാരി കേരളത്തിലും പടർന്ന് പിടിച്ചു.പത്തംന തിട്ട ജില്ലയിൽ ആണ് "കൊറോണ" ആദ്യമായി സ്ഥിതീകരിച്ചത്.അന്ന് വൈകുന്നേരം ഞങ്ങളുടെ അജിത ടീച്ചർ മൈക്കിലൂടെ അറിയിച്ചു സ്കൂൾ അടയ്ക്കുകയാണെന്ന് .പരീക്ഷകൾ മാറ്റി വെച്ചു.ആദ്യം സന്തോഷം തോന്നി. സ്കൂൾ അടയ്ക്കുകയാണല്ലോ പക്ഷെ പരീക്ഷ കഴിയാതയോ?

ഞാൻ അമ്മയോട് പറഞ്ഞു ഏപ്രിൽ 1 ന് സ്കൂൾ തുറക്കുമെന്ന്. പക്ഷെ അമ്മ ഒന്നും പറഞ്ഞില്ല. ഉൽസവങ്ങളെല്ലാം മാറ്റിവെച്ചു. മാളുകളും തിയേറ്ററുകളും ഹോട്ടലുകളുമെല്ലാം അടച്ചു.മാർച്ച് 23 മുതൽ Lockdown തുടങ്ങി. എന്താണ് "Lockdown" എനിയ്ക്ക് അറിയില്ലായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ വാക്ക് കേൾക്കുന്നത്. എന്താ .... അമ്മേ.... ഈ "Lockdown"? വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോവരുത് വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിയ്ക്കുക അപ്പോഴാണ് "കൊറോണയെക്കുറിച്ച് കൂടുതൽ മനസ്സിലായത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും പൊത്തിപിടിയ്ക്കണമെന്നും കൈയ്യ് വൃത്തിയായി സോപ്പിട്ട് കഴുകണമെന്നും ഒരു പരിധി വരെ വൈറസിൽ നിന്ന് രക്ഷപെടാമെന്നും അമ്മ പറഞ്ഞു തന്നു. ഒരു വൈറസാണത്രേ ഈ "കൊറോണ" .അമേരിക്കയിലും ഇറ്റലിയിലും ആളുകൾ മരിച്ചുവീഴുന്നു. വാട്സപ്പ് കളിലുടെയും ടി വി യിലൂടെയും ഞാൻ കണ്ടു. എനിയ്ക്ക് ചെറുതായിട്ട് പേടി തോന്നി. ഞാനും മരിച്ചു പോവുമോ?. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നു. അതിനനുസരിച്ച് മരണവും.

അച്ഛനും ചെറിയച്ഛനും പറയുന്നത് കേട്ടു... " നമുക്ക് കഴിക്കാൻ ഭക്ഷണമൊന്നും കിട്ടാതാവുമെന്ന്". അയ്യോ... അങ്ങെനെയൊക്കെ ഉണ്ടാവുമോ? കടകളില്ലേ? നമ്മുടെ വട്ടത്താണിയിലെ ഷഹല സ്റ്റോറിൽ ഉണ്ടല്ലോ... സാധനങ്ങൾ ട്രെയിനുകളും ബസുകളും ഒരു വാഹനവും ഓടുന്നില്ല. ബസുകൾ ഓടാത്ത റോഡ് അത് ഹർത്താലിന് മാത്രമല്ലേ ഉണ്ടാകാറ്. കുറെ ദിവസം കടകളും വാഹനങ്ങളും ഇല്ലാത്ത നമ്മുടെ വട്ടത്താണിയും താനൂരും തിരൂരും ഞാൻ മനസ്സിൽ കണ്ടു.

അമ്മേ..... നമുക്ക് കോഴിക്കോട് പോവാൻ പറ്റില്ല?.... അമ്മമയുടെ അടുത്ത്... ഇല്ലെന്ന് അമ്മ പറഞ്ഞു.Lockdown അല്ലേ മോളെ.... പുറത്തിറങ്ങാൻ പറ്റില്ല. നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുകയാണ് പോലീസും ആരോഗ്യ പ്രവർത്തകരും.... അപ്പോൾ നമ്മൾ അവര് പറയുന്നത് അനുസരിക്കണം. അതാണ് നമ്മുടെ ഉത്തരവാദിത്ത്വം ഇതെല്ലാം കേട്ട് ഞാൻ ആകെ സങ്കടപ്പെട്ടു. "എന്തൊരു കാലമാണ് ഇതെന്ന്" അച്ഛമ്മ പറഞ്ഞു. ശരിയ്ക്കും lockdown അർത്ഥം അപ്പോഴാണ് മനസ്സിലായത്.പിന്നെ ഞങ്ങളുടെ ബാലവേദിയുടെ ഗ്രൂപ്പിലൂടെ പാട്ടും ഗെയിമും ഒക്കെയായി മുന്നോട്ട് പോയി. ഞാനും ഏട്ടനും മിക്കി മൗസിന്റെ അടിപൊളി ചിത്രം വരച്ചു.എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.


നമ്മുടെ കേരളത്തിൽ ഒരു പാട് രോഗികൾ കൂടി .രണ്ട് മരണവും സംഭവിച്ചു.ഹൗസ് ബോട്ടുകളും ട്രെയിനുകളും കൊ വിഡ്19 എന്ന രോഗികൾക്കായി തുറന്ന് .കൊടുത്തു. നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും മുഖ്യമന്ത്രിയ്ക്കും പോലീസിനും ഞാൻ ഒരു പാട് നന്ദി പറയുന്നു. അവരു നിയന്ത്രണം കൊണ്ടാണ് ഇവിടെ മരണസംഖ്യ കുറയുന്നത്.


പിന്നെ കൂട്ടുകാരെ..... ഒരു കാര്യം എഴുതാൻ മറന്നു. ഒരു പാട് നല്ല ഭക്ഷണങ്ങൾ അമ്മ ഉണ്ടാക്കി തന്നു. ഞാനും അമ്മയെ സഹായിച്ചു. ചക്കക്കുരു ജ്യൂസ് പിന്നെ കടകളിൽ കിട്ടുന്ന മുട്ട പഫ്സ് ഒക്കെ വീട്ടിൽ ഉണ്ടാക്കി ട്ടോ.... അടിപൊളിയായിരുന്നു. അച്ഛനും ചെറിയച്ഛനും മാത്രമാണ് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോവുന്നത്. അച്ഛൻ ഗ്യാസ് വണ്ടിയിലെ ഡ്രൈ വർ ആയതു കൊണ്ട് പോവാതിരിക്കാൻ പറ്റില്ലാ. ചെറിയച്ഛന് മെഡിക്കൽ ഷോപ്പിലും പോകണം' രണ്ടാളും ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ സാനിറ്റെ സർ ഉപയോഗിച്ച് അവര് ഉപയോഗിച്ച പേഴ്സും കണ്ണടയും വണ്ടിയുടെ താക്കോൽ വരെ ഞങ്ങൾ തുടച്ച് വൃത്തിയാക്കിട്ടാണ് മുറിയിൽ കൊണ്ട് വെയ്ക്കാറ്. അതുപോലെ അവരും കൈയ്യും എല്ലാം വ്യത്തിയാക്കും. എന്നിട്ട് കുളിച്ചതിനു ശേഷമേ അകത്തേയ്ക്ക് കയറു.ഈ കാഴ്ചകൾ എല്ലാം എനിയ്ക്ക് പുതിയ അനുഭവമായിരുന്നു. ഈLockdown ദിനത്തിൽ ഞാൻ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി.തിയേറ്ററിൽ പോകാതെയും പാർക്കിൽ പോകാതെയും മാളുകളിൽ പോകാതെയും വിരുന്നുകളിൽ പങ്കെടുക്കാതെയും ബീച്ചിൽ പോവാതെയും അമ്പലത്തിൽ പോവാതെയും നമുക്ക് നമ്മുടെ വീട്ടിലിരിക്കാം.

നമ്മുടെ വാഹനങ്ങളിൽ നിന്ന് പോകുന്ന പുക വലിയൊരു അന്തരീക്ഷ മലിനീകരമാണ്... അതിന്റ അളവിന്റെ തോത് വളരെ കുറഞ്ഞിട്ടുണ്ടാവും. ഇന്നലെ ഞാൻ വാർത്തയിൽ കണ്ടു.... കോഴിക്കോട് കനോലി കനാലിലെ വാർത്ത അവിടുത്തെ പുഴയുടെ അടിത്തട്ട് ഒരു അക്വോറിയത്തിലെ അടിത്തട്ട് കാണുമ്പോലെയുണ്ട്. അത്രയ്ക്കും വൃത്തിയായിരുന്നു. മീനുകളെല്ലാം വെള്ളത്തിൽ നീന്തി തുടിക്കുന്നു. കൊക്കുകൾ കരയിൽ അവരുടെ ഇരയെ പിടിയ്ക്കാൻ കാത്തിരിയ്ക്കുന്നു. വളരെ നല്ല മനോഹരമായ കാഴ്ചയായിരുന്നു അത്. അപ്പോൾ നമ്മൾ തന്നെ യെല്ലേ? നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നത്. ഹോട്ടലുകളിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന അവശിഷ്ടങ്ങൾ ചെന്ന് പതിയ്ക്കുന്നത് ഈ പുഴയിലേക്കാണ്. അപ്പോൾ ഈlockdown കാലം പ്രകൃതിയ്ക്ക് നല്ലതാണ്. പക്ഷെ നമ്മളെ പോലെയുള്ള സാധാരണക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒരു പാടാണ്.

കൂറെ നല്ല കളികൾ ഞങ്ങൾ കളിച്ചു. അമ്മയും ചെറിയമ്മയും അച്ഛനും ഞങ്ങളുടെ കളിയിൽ കൂടി.തിരക്കാണെന്ന് പറഞ്ഞ എല്ലാവരും തിരക്കില്ലാതെ വീട്ടിൽ ഇരിയ്ക്കുന്നു. ഞങ്ങൾ കുട്ടികൾക്ക് സന്തോഷമുള്ള കാര്യമാണ് അച്ഛനെയും അമ്മയെയും എപ്പോഴും കൂടെ കളിക്കാൻ കിട്ടുന്നത്. പക്ഷെ മുന്നോട്ടുള്ള ജീവിതത്തിൽ അത് ഒരു പാട് പ്രയാസമുള്ള കാര്യമാണ്. ഞങ്ങൾക്ക് സ്കൂളിൽ പോകണം .ബാഗും പുസ്തകവും വാങ്ങണം അതിന് പൈസ വേണ്ടേ കൂട്ടുകാരേ......സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് കേൾക്കുന്നു. "കൊറോണ" എന്ന മഹാ മാരി നമ്മുടെ ഭൂമിയിൽ നിന്ന് പാടെ തുടച്ച് നീക്കപ്പെടട്ടെ.... ശുചിത്വം പാലിക്കൂ..... ജാഗ്രതയോടെ മുന്നോട്ട് നീങ്ങൂ..... അകലം പാലിക്കൂ...... മാസ്ക് ധരിക്കൂ...... കൂട്ടുകാരെ.... ഒരു പാട് വിശേഷങ്ങൾ ഇനിയുമുണ്ട് ഈlockdiwn ദിനത്തിൽ പറയാൻ..... പക്ഷെ ഞാനിവിടെ എന്റെ പേനയുടെ യാത്ര നിർത്തുന്നു. നല്ലൊരു നാളേയ്ക്കു വേണ്ടി നമുക്ക് കാത്തിരിക്കാം.

കീർത്തന പ്രകാശ്
4 ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം