ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ഇന്നത്തെ ഹീറോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ ഹീറോസ്
അമ്മ നല്ല ഉണ്ണിയപ്പം ഉണ്ടാക്കുകയാണ്. ദാ... മണിക്കുട്ടാ.... ചൂടുള്ള ഒരെണ്ണം എന്റെ കയ്യിലേക്കും തന്നു. മണിക്കുട്ടാ..... മണിക്കുട്ടാ... കണ്ണന്റെ നീട്ടി യുള്ള വിളി കേട്ടപ്പോഴേ അടുക്കളയിൽ നിന്ന് ഞാൻ ഓടി ഉമ്മറത്തെത്തി. അമ്മ പുറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ എത്ര ദിവസമായി കൂട്ടുകാരെയെല്ലാം കണ്ടിട്ട്...

മണിക്കുട്ടാ.... നമുക്ക് ക്രിക്കറ്റ്‌ കളിക്കാൻ എന്റെ വീട്ടിലേക്ക് പോവാം. "കേൾക്കേണ്ട താമസം, അമ്മേ ഞാൻ കളിക്കാൻ പോവാട്ടോ "അമ്മ ഓടി വന്നു കയ്യിൽ പിടിച്ചു. "മണിക്കുട്ടാ കൊറോണ "അതിന് ഇവിടെ ആർക്കും കൊറോണ ഇല്ലല്ലോ അമ്മേ ഞാൻ പോട്ടെ..... അമ്മയുടെ കൈ വിടുവിപ്പിച്ചു കണ്ണനെയും കൂട്ടി ഓടി. "മണിക്കുട്ടാ... മണിക്കുട്ടാ.. എന്ന് അമ്മ പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. കണ്ണന്റെ വീട്ടിലെത്തിയപ്പോൾ കണ്ണന്റെ അച്ഛൻ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. "എന്താ മണിക്കുട്ടാ വിശേഷം? സുഖമല്ലേ? ഞാൻ ചിരിച്ചു. കൊറോണ പടരുന്ന ഈ അവസ്ഥയിൽ ആരും പുറത്തിറങ്ങരുത്. ടിവിയിലും, പത്രത്തിലും കാണാറില്ലേ? അവധിക്കാലം ഇനിയും വരും. നിങ്ങൾ കുട്ടികളല്ലേ ഇതെല്ലാം അനുസരിക്കേണ്ടത്. അങ്ങനെ ചെയ്താൽ നിങ്ങളും ഹീറോസവും കൊറോണയെ നമുക്ക് ഇവിടുന്നു ഓടിക്കണ്ടേ

ഞാനും കണ്ണനും മുഖത്തോടു മുഖം നോക്കി.. ശരിയാണല്ലോ. ഇപ്പോൾ ഇതൊക്കെ അനുസരിച്ചാൽ ഹീറോസവും. കണ്ണനോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ കളിക്കാൻ കഴിയാത്തതിന്റെ ഒരു സങ്കടവും തോന്നിയില്ല. വീട്ടിലെത്തിയാൽ മുഖവും കയ്യും കഴുകണം. കൊറോണയെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... കുറ്റ്യൂട്ടുകരോടും പറയും വീട്ടിലിരിക്കു... സുരക്ഷിതരാവു.

ആദികൃഷ്ണ കെപി.
( 3) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ