ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുള്ളൂ. നമുക്കോരോരുത്തർക്കും ആരോഗ്യമുള്ള മനസ്സും ശരീരവും വേണമെങ്കിൽ ഏറ്റവും അത്യാവശ്യമായി ശുചിത്വം കൂടിയേതീരൂ. ശുചിത്വമെന്നാൽ പരിസരശുചിത്വവും വ്യക്തി ശുചിത്വവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാം ഓരോരുത്തരും വിചാരിച്ചാൽ നടപ്പിൽ വരുത്താൻ കഴിയുന്ന തീരുമാനമാണ് ശുചിത്വം. ആദ്യം നമ്മൾ ജീവിക്കുന്ന ചുറ്റുപാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശേഷം നമ്മൾ സ്വയം ശുചിയാവുക. ഇങ്ങനെ ചെയ്താൽ പടിപടിയായി നമ്മുടെ നാട് ശുചിത്വമുള്ളതാകും. പിന്നീടങ്ങോട്ട് രാജ്യവും ലോകവും. അങ്ങനെ ലോകജനതയിൽ മുഴുവൻ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞാൽ നല്ലൊരു നാളെയെ നമുക്ക് വാർത്തെടുക്കാം. അങ്ങനെ നല്ല പരിസ്ഥിതിയും ആരോഗ്യമുള്ള ജനതയെയും വരും നാളുകളിൽ നമുക്ക് പ്രതീക്ഷിക്കാം.

ആര്യ. പി. കെ
2 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം