സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്. ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്. 1972 ൽ സ്കൂളിന് സ്ഥിരമായി 5 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം നിർമ്മിച്ചു. 1982 ൽ 4 ക്ലാസ് റൂം 1996 ൽ ഡിപി ഇ പി ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ് റൂം തുടങ്ങിയവയും നിർമ്മിച്ചു. വിശാലമായ ഗ്രൗണ്ടിൽ അടക്കം സ്കൂളിന് സ്വന്തമായി ഒരു ഏക്കർ സ്ഥലം ഉണ്ട് .

ഡിപി ഇ പി കെട്ടിടത്തിലാണ് എഡ്യൂ സാറ്റ്, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സജ്ജീകരിച്ചിരിക്കുന്നത്. കുടിവെള്ളത്തിനായി കിണർ, കുഴൽ കിണർ എന്നിവയെ ആശ്രയിക്കുന്നു.