ശുചിത്വം

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
ചപ്പുചവറുകൾ വലിച്ചെറിയാതെ ഒരു വേസ്റ്റ് കുഴി ഉണ്ടാക്കി അതിൽ മാത്രം നിക്ഷേപിക്കുക.
കൊതുക് മുട്ടയിടാൻ സാധ്യതയുള്ള ചിരട്ട, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക്ക് പാത്രങ്ങൾ, ടെറസ്സ് തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചയിൽ ഒരിക്കൽ നീക്കം ചെയ്യണം.
അല്ലാത്തപക്ഷം നമുക്ക് കൊതുക് മുഖേനയും ,വായുവിലൂടെയും, ജലത്തിലൂടെയും രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്‌.
ഇത് മാത്രം പോര ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ വൃത്തിയായി കഴുകണം.
ആഴ്ചയിൽ ഒരിക്കൽ നഖം മുറിക്കണം.
അടുക്കളയിൽ ഭക്ഷണ പദാർത്ഥങ്ങൾ മൂടി വെക്കണം.
രണ്ടു നേരവും പല്ലുതേക്കണം.
വൃത്തിയുള്ള വസ്ത്രം ധരിക്കണം.
ഇതെല്ലാം ചെയ്താൽ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷനേടാം.

സ്വാതി കൃഷ്ണ കെ
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം