ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
,വിതയില്ല കൊയ്ത്തില്ല
തരിശുപാടങ്ങളിൽ നിറയെ കെട്ടിടങ്ങൾ നിറഞ്ഞു നിൽപ്പൂ,
പുഴയെങ്ങു പോയി ചെറുമീനും തവളകളുമെങ്ങു പോയി
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്കു ബാക്കി, മഴയില്ല കുളിരില്ല
പൂവിളി പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.