ജി.എൽ.പി.എസ് പൂങ്ങോട്/എന്റെ ഗ്രാമം
പൂങ്ങോട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂങ്ങോട്.വണ്ടൂർ-കാളികാവ് റോഡിൽ കറുത്തേനിയിൽ നിന്നും 2.5 കിലോമീറ്റർ അകലെയാണ് പൂങ്ങോട് സ്ഥിതി ചെയ്യുന്നത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ദഫ് മുട്ട്, കോൽക്കളി എന്നിവ ഈ പ്രദേശത്തെ സാധാരണ നാടോടി കലകളാണ്.
പൂങ്ങോടിലെ നേതാജി ആർട്ട്സ് & സ്പോർട്സ് ക്ലബ് ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടീമുകളിൽ ഒന്നാണ്. പൂങ്ങോട് ജി.എൽ.പി സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ ഒരു ഫുട്ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നു.
തിരിഞ്ഞ് നോക്കുമ്പോൾ
1923ൽ പുലിക്കോട്ട് തറവാട്ടു പുരയുടെ കളത്തിലാണ് പൂങ്ങോട് സ്കൂൾ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദ്രാസ് പ്രവിശ്യയിലെ ഏറനാട് താലൂക്ക് ബോർഡാണ് ഇവിടെ സ്കൂൾ ആരംഭിക്കാൻ ഒരു അധ്യാപകനെ ഇങ്ങോട്ട് അയച്ചതെന്ന് കരുതുന്നത്. അന്ന് ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
വളരെ ചുരുക്കം വിദ്യാർഥികൾ മാത്രമേ അന്ന് സ്കൂളിൽ എത്തിയിരുന്നുള്ളു. പുലിക്കോട്ട് തറവാട്ടിലെ നിരവധി പേർ ഇവിടെ തന്നെയാണ് ഒന്നും രണ്ടും ക്ലാസ്സുകളിൽ പഠിച്ചിരുന്നത്.
1920ൽ ബ്രിട്ടീഷ് ഗവണ്മെന്റ് പാസ്സാക്കിയ എലിമെന്ററി എഡ്യൂക്കേഷൻ ആക്ട് പ്രകാരമാണ് മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിതമായത്. അവിടെ ഡിസ്ട്രിക്ട് വിദ്യാഭ്യാസ കൗൺസിലുകൾ രൂപപ്പെട്ടു. ഇത് മലബാറിലെ വിദ്യാഭ്യാസ ചരിത്രത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഈ കൗൺസിലുകളാണ് ഓരോ ഗ്രാമങ്ങളിലെയും സ്കൂളുകൾ പ്രവർത്തിക്കാനാവശ്യമായ ഗ്രന്റ് നൽകിയിരുന്നത്. അങ്ങനെയാണ് പൂങ്ങോട്ടെ സ്കൂളും ആരംഭിക്കുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.സ്കൂൾ പൂങ്ങോട്
- പൂങ്ങോട് നേതാജി വായനശാല
- കാളികാവ് സർവീസ് സഹകരണ ബാങ്ക്
- പോസ്റ്റ് ഓഫീസ്
- ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി