ഉണരാം ഉണരാം ഉണരാം
ഉണരാം നല്ലൊരു നാളേക്കായ്...
ഉയരാം ഉയരാം ഉയരാം
പടുത്തുയർത്താം നല്ലൊരു ജനതക്കായ്.....
നല്ലതു മാത്രം ചെയ്തീടാം
നന്മകൾ നന്നായ്
വാഴ്ത്തീടാം....
ശുചിത്വമെന്നും നിലനിർത്താനായ്
ഒറ്റക്കെട്ടായ് നിന്നീടാം...
കഴുകാം കഴുകാം കഴുകാം
നമ്മുടെ കൈകൾ നന്നായ് കഴുകീടാം....
ആഹാരത്തിന് മുമ്പും പിമ്പും
കൈകൾ നന്നായ് കഴുകീടാം....
അയ്യോ വേണ്ട കഴിക്കരുതേ ആ
തുറന്നു വെച്ചൊരു ആഹാരം
ഇല്ല തരില്ല ആരോഗ്യം അത്
എന്നും എന്നും ആപത്ത്. ....
വേണം വേണം വേണം
നമ്മുടെ പല്ലുകൾ നന്നായ് തേക്കേണം
കുളിയും അതുപോൽ നന്നായ് തന്നെ
എന്നും എന്നും ചെയ്യേണം......
നഖങ്ങൾ വെട്ടണം മുടിയുമൊതുക്കണം
വൃത്തിയുള്ളവരായീടാം
ശുചിത്വമെന്നൊരു സന്ദേശം അത്
എല്ലാവർക്കും നൽകീടാം.