ജി.എൽ.പി.എസ് പുല്ലങ്കോട്/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ


         നമുക്ക് രോഗം വരാതിരിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. കാരണം 2020ലെ കോവിഡ് 19 (കൊറോണ)എന്ന മഹാമാരി മനുഷ്യനിലേക്ക് പകർന്നു. ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്.
           എല്ലാ രാജ്യത്തിലേക്കും പകരാൻ കാരണം ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് പകരുന്ന ഒരു രോഗമായതിനാലാണ്. ഇതിനു വേണ്ടി നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം, വരുമ്പോൾ കൈ കഴുകണം, അഞ്ചു പേർ ഒരുമിച്ച് കൂടാതിരിക്കുക.

        രോഗ പ്രതിരോധത്തിന് സർക്കാർ എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂൾ, ഓഫീസ്, പൊതുസ്ഥലങ്ങൾ, ചെക്ക് പോസ്റ്റുകൾ എന്നിവ അടച്ചിട്ടു. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. കേന്ദ്ര സർക്കാരും കേരള സർക്കാരും പറയുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കണം.
ഇപ്പോൾ നമ്മുടെ രാജ്യം മുഴുവനായും ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ നാം ഒരു കാരണവശാലും പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തു പോയി വന്നാൽ കൈ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ശുചിയാക്കുക.
Stay home
Stay safe
 

ദേവാംഗ് എആർ
4 B ജി.എം.എൽ.പി.സ്കൂൾ പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം