ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/മഴയുടെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ കൂട്ടുക്കാർ


ഒരിക്കൽ കാട്ടിലുള്ള പക്ഷികളും മൃഗങ്ങളും കടലിനരികിൽ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. അപ്പോൾ തിരമാല ചോദിച്ചു എന്തിനാ നിങ്ങളിങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് അപ്പോൾ പക്ഷികൾ പറഞ്ഞു മഴ പെയ്യാത്തതിനാൽ ഞങ്ങൾ താമസിക്കുന്ന മരങ്ങളും മരങ്ങളിലെ ഇലകളും ഉണങ്ങി പോവുകയാണ്. അപ്പോൾ തിരമാല പറഞ്ഞു കൂട്ടുക്കാരെ നമ്മുക്ക് എല്ലാവർക്കും മേഘത്തിനോടു പ്രാർത്ഥിക്കാം. എല്ലാവരും സമ്മതിച്ചു. എന്നിട്ട് അവർ എല്ലാവരും പ്രാർത്ഥിച്ചു അപ്പോൾ മേഘം വന്നു. മേഘം ചോദിച്ചു എന്തിനാ എന്നെ വിളിച്ചത്? തിരമാല ചോദിച്ചു എന്താ നീ മഴ പെയ്യാത്തത്? മേഘം പറഞ്ഞു, മനുഷ്യരുടെ പ്രവർത്തി കാരണം പ്രകൃതി നശിച്ചു.അതു കൊണ്ടാണ് മഴ പെയ്യാൻ വൈകിയത്. നിങ്ങൾക്കു വേണ്ടി വൈകാതെ മഴ പെയ്യും. അതും പറഞ്ഞ് മേഘം മറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ മഴ പെയ്തു. എല്ലാവർക്കും സന്തോഷമായി .......

           ശുഭം
അനുഷ്ക .പി
2 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ