കൊറോണ കൊറോണ പകരുന്ന വ്യാധി
എങ്ങും ജനങ്ങളിൽ നിറയുന്നു ഭീതി
അകലാം നമുക്ക് പകരാതിരിക്കാം
പകരാം നമുക്ക് പ്രതിരോധജ്ഞാനം
കഴുകാം നമുക്ക് പലവട്ടം കൈകൾ
നീക്കാം നമുക്ക് ഭീതിയുടെ വഴികൾ
ശ്രമിക്കാം നമുക്ക് ആരോഗ്യ ജാഗ്രത
ആദരിക്കാം നമുക്ക് ആതുര സേവകരെ
അനുസരിക്കാം നമുക്ക് നിയമത്തിൻ വഴികൾ