ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്
ഒരു കൊറോണക്കാലത്ത്
ചിന്നുവും മിന്നുവും കൂട്ടുകാരായിരുന്നു .സ്കൂളിൽ എപ്പോഴും അവർ ഒരുമിച്ചായിരുന്നു .സ്കൂളിൽ വാർഷികാഘോഷങ്ങളുടെ തയ്യാറെടുപ്പുകൾ നടക്കുകയാണ് .പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടയ്ക്കാൻ പോകുന്നു എന്ന് അസ്സംബ്ലിയിൽ സാർ അറിയിച്ചു .കൊറോണ എന്ന മഹാരോഗം കാരണമാണ് സ്കൂൾ അടയ്ക്കുന്നതെന്ന് പറഞ്ഞു .വളരെയധികം വിഷമത്തോടെ കുട്ടികളെല്ലാം വീട്ടിലേക്കു പോയി . ചിന്നുവും മിന്നുവും ആകെ വിഷമത്തിലായി. സ്കൂളിലെ വാർഷികാഘോഷങ്ങളെല്ലാം നഷ്ടമായി .അവധിക്കാലത്ത് കളിക്കാനും ചക്കരമാമ്പഴം പെറുക്കാനുമെല്ലാം കൊതിച്ചിരിക്കുകയായിരുന്നു .പക്ഷേ കൊറോണ കാരണം ഒന്നിനും കഴിഞ്ഞില്ല .ടീവീ യിൽ കൊറോണ രോഗത്തെ ക്കുറിച്ചുള്ള വാർത്ത കണ്ടപ്പോഴാണ് ആ രോഗത്തിന്റെ ഗൗരവം അവർക്കു മനസ്സിലായത് . വീടിനു പുറത്തിറങ്ങാതെയിരിക്കുന്നതാണ്ഈ രോഗം വരാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം .ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ആളുകൾ കൂട്ടം കൂടാതിരിക്കുക,തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തൂവാല കൊണ്ടോ കൈകൾ കൊണ്ടോ മറയ്ക്കുക .എന്നീ നിർദേശങ്ങളും പാലിക്കണം അതുകൊണ്ട് വീടിനുള്ളിൽ അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചു . വീട്ടിലിരുന്ന് അനിയനോടൊപ്പം കളിച്ചു.അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും അനിയനും എല്ലാവരും കൂടിയിരുന്നു.മുത്തശ്ശി അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു .വീടൊരു സ്വർഗ്ഗമാണെന്ന് അവർക്ക് മനസ്സിലായി .മുത്തശ്ശിയോടൊപ്പം നാമം ചൊല്ലുമ്പോൾ എത്രയും വേഗം ഈരോഗം മാറാൻ അവർ പ്രാർത്ഥിച്ചു .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |