ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം      

പ്രിയ സുഹൃത്തുക്കളെ നമ്മൾ ഇന്ന് കോവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ട് വീട്ടിലിരിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണല്ലോ ഈവൈറസ് ചൈന ഇലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പിട്ട് ഇന്ന് ലോകം മുഴുവൻകീഴടക്കിയിരിക്കുകയാണ് നമ്മുടെ കേരളത്തിന്റെ അങ്ങിങ്ങായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. എങ്കിലും ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ചു നമുക്ക് ആശ്വസിക്കാം പക്ഷെ ഈ വയറസിനെ ചെറുക്കാൻ അതീവ ജാഗ്രത യാണ് നമുക്ക് വേണ്ടത്. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തി യായി സൂക്ഷിക്കുക. ആരോഗ്യ പ്രവർത്തകരും സർക്കാരും പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിക്കുക. ഇങ്ങനെ യുള്ള സാഹചര്യത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുന്ന ഡോക്ടർമാർ, നേഴ്‌സ് മാർ എന്നിവരെയൊക്ക നമുക്ക് ആദരിക്കാം, പ്രാർത്ഥിക്കാം അവർക്കു വേണ്ടി, ഈ നാടിനുവേണ്ടി. നമ്മൾ അതിജീവിക്കും........ !

സാരംഗ്
4 C ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം