ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ നാടും പരിസരവും എപ്പോഴും ശുചിത്വ ആയിരിക്കണം വെള്ളം കെട്ടി നിൽക്കുന്നത് കണ്ടാൽ അതിലെ വെള്ളം കളയണം. അതുകൊണ്ട് ഡെങ്കിപ്പനി ചിക്കൻഗുനിയ എന്നിവ പോലുള്ള പല രോഗങ്ങളും ഉണ്ടാവും. പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽകൊതുകുകൾ പെരുകുകയാണ് ചെയ്യുന്നത് .പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാൽ കാൻസർ പോലുള്ള മാരക അസുഖം വരാം. നമുക്കറിയാം നാമെല്ലാവരും വല്ലാത്തൊരു മഹാമാരിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നാം നമ്മുടെ കഴിവിന്റെ അത്ര പരിശ്രമിക്കണം. ആശുപത്രികൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യത്തിനുമാത്രം പോവുക, പോവുകയാണെങ്കിൽ കയ്യുറ മാസ്ക് എന്നിവ ധരിക്കാൻ മറക്കരുത്, തിരിച്ചു വീട്ടിൽ എത്തിയാൽ വാങ്ങിച്ച സാധനം എല്ലാം പുറത്തു തന്നെ വയ്ക്കുക, നാം കുളിച്ചു വൃത്തിയായി വീട്ടിൽ പ്രവേശിക്കുക, സാനിറ്ററീസർ ഇടയ്ക്കിടെ ഉപയോഗിച്ചു കൈ കഴുകുക, സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് ആയിരിക്കണം നമ്മുടെ നീക്കുപോക്കുകൾ. നമുക്കറിയാം വിദേശരാജ്യങ്ങളിൽ മരണവും രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കടന്നു. അതെ ഇതൊരു മഹാമാരി തന്നെയാണ് പുറത്തുപോകുന്നത് ഒഴിവാക്കുക, പൂർണമായും സുരക്ഷിതരായി വീട്ടിൽ ഇരിക്കുക വീട്ടിലിരിക്കുമ്പോൾ വ്യായാമം ചെയ്യുക, ശരീരം എപ്പോഴും ശുചി ആയിരിക്കണം ,ഏത് അസുഖവും വരാതിരിക്കാൻ പ്രതിരോധ ശേഷി നമുക്കുണ്ടാവണം.

അൻഷാ നൗറിൻ
4a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം