ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/വീട്ടിലെ ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലെ ലോക്ഡൌൺ
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. വൻകിട രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ കൊറോണയെ പിടിച്ചുകെട്ടാനാകാതെ പതറുന്ന കാഴ്ചയാണ് നാം കാണുന്നത്. അത് ഇത്രയും പെട്ടന്ന് നമ്മുടെ കൊച്ചു കേരളത്തെയും ദുരന്തത്തിലേക്ക് കടത്തിവിട്ടു.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗൺ നമ്മുടെ കേരളത്തിലും ആരംഭിച്ചു. ഞാൻ ആദ്യമായാണ് ലോക്ക് ഡൗൺ എന്ന് കേൾക്കുന്നത്. നമ്മുടെ കേരളത്തിലും അതിവേഗം ഈ മഹാമാരി പടർന്നെങ്കിലും ഇപ്പോൾ നമുക്ക് ആശ്വാസത്തിന്റെ നാളാണ്. എങ്കിലും നാം അതിജാഗ്രതയോടെ കഴിയണം.നിപാവൈറസിനെ പിടിച്ചുകെട്ടിയ നമ്മുടെ ആരോഗ്യ വകുപ്പിന് കൊറോണയെയും തുരത്തിയോടിക്കാൻ കഴിയും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഈ കൊറോണക്കാലം എന്റെ ജീവിതത്തിൽ നല്ലൊരു അനുഭവം തന്നെയാണ്.പരീക്ഷയില്ലാത്തതിനാൽ എനിക്ക് വിഷമം തോന്നി. എന്നാലും വാട്സ് ആപ്പിലൂടെയുള്ളവർക്കുകൾ ഞാൻ മുടങ്ങാതെ ചെയ്യാറുണ്ട്. കളിക്കാൻ പോകാൻ കഴിയാത്തതാണ് വലിയ വിഷമമായത്. കല്യാണം പോലുള്ള ആഘോഷങ്ങളില്ല, വാഹനങ്ങളില്ല, പുറത്തു പോകാൻ പറ്റുന്നില്ല. പോലീസ് പിടിക്കും എന്നുള്ള പേടിയാണ്. എന്റെ അനിയൻ ഐസ് ക്രീം വേണമെന്ന് പറഞ്ഞ് കരയുമ്പോൾ വിഷമം തോന്നും. അവനറിയില്ലല്ലോ ലോക്ക് ഡൗൺ ആണെന്ന്. അവൻ പാർക്കിൽ പോകണം എന്ന് പറഞ്ഞ് വാശി പിടിച്ച് കരയുമ്പോൾ അവന്റെ കൂടെ ബോൾ പാസിംഗ് കളിച്ച് കരച്ചിൽ മാറ്റും.കൊച്ചു ടി.വി കണ്ട് ശരിക്കും മടുത്തു. ആകെയുള്ള സങ്കടം ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ലല്ലോ എന്ന് ഓർത്തിട്ടാണ്ട്. എന്റെ അനുക്കാക്കു ഗൾഫിലാണ്.ഗൾഫിലെ കാര്യം വളരെ കഷ്ടമാണ്. അവർ മുറിയിൽ ഒതുങ്ങിക്കഴിയുകയാണ്. പുറത്തിറങ്ങാൻ പറ്റുന്നുമില്ല. അനുക്കാക്കുവിനെപ്പോലെ ഒരുപാട് കുട്ടികളും ഉപ്പമാരും അവിടെ കുടുങ്ങിക്കിടക്കുകയാണ്. അവർ എത്രയും പെട്ടന്ന് നാട്ടിലെത്തട്ടെയെന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു....
മുഹമ്മദ്‌ ഷഹീം എം
3a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം