ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും ആരോഗ്യവും
പരിസര ശുചിത്വവും ആരോഗ്യവും
നാം മരങ്ങളും, കാടുകളും, സസ്യങ്ങളും വെട്ടിമാറ്റുകയും പുഴകളും അരുവികളും മലിനമാക്കുകയും ചെയ്യരുത്. അതിന്റെ ദോഷങ്ങൾ നാംതന്നെ നേരിടേണ്ടിവരും. റോഡരികിലും പുഴകളിലും ജനങ്ങൾ വസിക്കുന്ന സ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കരുത്. പകർച്ചവ്യാധികളും മറ്റ് അസുഖങ്ങളും അതുമൂലം ഉണ്ടാകും. നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്ന കാലത്ത് അസുഖങ്ങൾ കുറവായിരുന്നു. അതുപോലെതന്നെ അവർക്ക് ആവശ്യമായ പച്ചക്കറികൾ അവർ തന്നെ കൃഷി ചെയ്യുമായിരുന്നു. എന്നാൽ നമ്മൾ അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കീടനാശിനികൾ ഉള്ള പച്ചക്കറികൾ ആണ് ഉപയോഗിക്കുന്നത്. നമ്മുടെ വരുംതലമുറകൾ ഇതിലേറെ ആപത്തിൽ ലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പക്ഷിമൃഗാദികൾക്കും, ഭൂമിക്കും ഹാനികരമാണ്. അതിനാൽ കൂട്ടുകാരെ നാം പ്രകൃതിയെ സംരക്ഷിക്കുകയും, നമ്മുടെ വീട്ടിൽ തന്നെ നമുക്കാവശ്യമായ വിഷമുക്തമായ പച്ചക്കറികൾ കൃഷി ചെയ്യാം🔴🔴🔴
sanha
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം