ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഒരുമയുടെ വിജയം
ഒരുമയുടെ വിജയം നീനുവിന്റെ അന്നത്തെ ദിവസം തുടങ്ങുന്നത് തന്നെ ആ സങ്കടവാർത്ത കേട്ടുകൊണ്ടാണ്.നീനുവിന്റെ അയൽവാസിയും കൂട്ടുകാരിയുമായ ശ്രാവണിയുടെ അച്ഛന് പനിയും തൊണ്ടവേദന യും ഛർദ്ദിയും കഠിനമായിട്ടുണ്ട് . ശ്രാവണിയെ പോലെതന്നെ അദ്ദേഹത്തിന് നീനുവിനേയും വളരെ കാര്യമാണ്. അദ്ദേഹം ഗൾഫിൽ നിന്നും വന്നിട്ട് അധികനാളായില്ല. വന്നപ്പോൾ നീനുവിനും കുറേ കളിപ്പാട്ടങ്ങളും മിഠായിയും മറ്റും കൊണ്ടുവന്നിരുന്നു.കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരോഗ്യപ്രവർത്തകർ വന്ന് ശ്രാവണിയേയും കുടുംബത്തേയും നിരീക്ഷണ വാർഡിലേക്ക് കൊണ്ടുപോയി.നീനു അവരുടെ വീട്ടിലേക്ക് പലപ്പോഴും പോയിരുന്നു. അതുകൊണ്ടുതന്നെ അവളേയും കുടുംബത്തിനേയും കൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.നീനുവിന് അച്ഛനേയും അമ്മയേയും കാണാതെ സങ്കടമായി. ശ്രാവണിയുടെ അച്ഛന് കൊറോണ സ്ഥിരീകരിച്ചതോടെ ജാഗ്രത കൂടി.ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം മാസ്കും കോട്ടും കയ്യുറയും ധരിച്ചാണ് നടക്കുന്നത്. അവർ നീനുവിനേയും ധരിപ്പിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ശ്രവണിയുടെ അച്ഛൻ സുഖം പ്രാപിച്ചു. നിരീക്ഷണ സമയം കഴിഞ്ഞപ്പോൾ അവരെല്ലാം വീട്ടിലേക്ക് മടങ്ങി.നീനുവീട്ടിലേക്ക് വന്നപ്പോഴാണ് പത്രവാർത്ത കണ്ടത്. തമിഴ്നാട്ടിലും മഹാരാഷ്ട്ര യിലുമെല്ലാം രോഗം പടർന്നു പിടിച്ചിരിക്കുന്നു.അമേരിക്കയിലും ഇറ്റലിയിലുമെല്ലാം ആയിരക്കണക്കിന് ആളുകൾ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നു. അവൾ ചിന്തിച്ചു ഡോക്ടർമാരും നഴ്സുമാരും ആരോഗ്യവകുപ്പും സർക്കാരും ഒത്തൊരുമിച്ച് ഒരുമയോടെ പ്രവർത്തിച്ചതു കൊണ്ടാണ് നമുക്കീ മഹാമാരിയെ പിടിച്ചുനിർത്താനായത്. എല്ലാവരും ജാഗ്രതയോടെ ശുചിത്വം പാലിച്ച് വീട്ടിൽ തന്നെ ഇരുന്നാൽ നമുക്ക് ഈ മഹാവിപത്തിനെ ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം...
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ