ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം
ഈ വർഷത്തെ അവധിക്കാലം പ്രതീക്ഷിക്കാതെയാണ് എത്തിയത്. കൊറോണ എന്ന വൈറസ് ലോകത്തെ പേടിപ്പിച്ചിരിക്കുന്നു. സ്കൂളിൽ പരീക്ഷ പോലും നടന്നില്ല. ആദ്യത്തെ കുറച്ചു ദിവസം നല്ല രസമായിരുന്നു. പിന്നെ ഞങ്ങൾക്കും പേടിയായി. മിക്ക ജനങ്ങളും വീട്ടിൽ തന്നെയാണ്. ടി വി യിലും സോഷ്യൽ മീഡിയയിലും കോവിഡിനെ കുറിച്ചുള്ള വാർത്തകൾ മാത്രം. പുറത്ത് വാഹന ശബ്ദം കേൾക്കാനേയില്ല. ഭീതിക്കിടയിലും കുളിരു നൽകാമെന്ന മട്ടിൽ ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ട്. കൊറോണ വൈറസിനെ നിയന്ത്രിക്കാനാവാതെ വന്നപ്പോൾ ഇന്ത്യയിലാദ്യമായി ഞാൻ യറാഴ്ച പ്രധാന മന്ത്രി ജനത കർഫ്യു പ്രഖ്യാപിച്ചു. ജനത കർഫ്യു എന്ന് പറഞ്ഞത് ആദ്യം എനിക്ക് മനസ്സിലായില്ല. ഉപ്പ പറഞ്ഞു തന്നു. ചൊവ്വാഴ്ച അർദ്ധ രാത്രിമുതൽ പ്രധാന മന്ത്രി ലോക്‌ഡോൺ പ്രഖ്യാപിച്ചു. എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. രാജ്യം അടച്ചിട്ടു. ഇങ്ങനെ ഒരു ഭീതി നിറഞ്ഞ അനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്
ആദിൽ മുഹമ്മദ്‌
4 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ