നമ്മുടെ ഭൂമിയിൽ എല്ലായിടത്തും
വൈറസ് വന്നു ഭവിച്ചൊരു നാൾ
ജീവിതം എന്തെന്നറിയാൻ
വൈറസ് കാരണമായി വന്നു
പണമാണ് വലുതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് നാമറിഞ്ഞു
അകലെ നിൽക്കുന്നൊരാ രക്ത ബന്ധങ്ങളും
അരികെ നിൽക്കുന്ന സുഹൃദ് ബന്ധങ്ങളും
ഒരുനോക്കു കാണാൻ കൊതിച്ചിരുന്നു
വൈറസിനെ തുരതനായി നാം
"അകലാതെ അകലണം
നാളേക്ക് വേണ്ടി നാം
അകലാതെ അകലണം"