ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈകഴുകിടേണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യം ആവർത്തിക്കൂ
നന്നായകലവും പാലിക്കേണം
മാസ്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമികമായി നമ്മൾ ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
നാടിനെയെന്നും കാത്തിടേണം