ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മ

ഞാൻ ക്ലാസ്സിൽ കൂട്ടുകാരോടൊത്ത് കളിച്ച് കൊണ്ടിരിക്കുമ്പോൾ വിദ്യ ടീച്ചർ ക്ലാസ്സിൽ വന്ന് ഞങ്ങളോട്‌ പറഞ്ഞു ന്നാളെ മുതൽ നിങ്ങൾക്ക് ക്ലാസ്സ് ഉണ്ടാവില്ല ഇത് കേട്ട ഞ്ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി

ഈ സന്തോഷം അറിയിക്കാൻ വീട്ടിലേക്ക് ഓടി വീടിന്റെ ഹാളിൽ ഉപ്പ Tvകണ്ട് കൊണ്ടിരിക്കുന്നു ഉപ്പയോട് സ്കൂളില്ല എന്ന സന്തോഷം അറിയിച്ചപ്പോൾ ഉപ്പ പറഞ്ഞു വാർത്തയിൽ കാണിക്കുന്നുണ്ട്

ഉപ്പ പറഞ്ഞു 200 ൽ പരം ലോകരാജ്യങ്ങളെ പിടിച്ച് കുലുക്കിയ കൊറോണ വൈറസ് രോഗമാണ് കാരണം ആ രോഗം ന്നമ്മുടെ ഇന്ത്യയിലും കേരളത്തിലും എത്തിയിട്ടുണ്ട് എന്ന്

അപ്പൊ ഞാൻ ഉപ്പയോട് ചോദിച്ചു ഇത് എങ്ങനെ ഭേതമാകുമെന്ന് ഉപ്പ പറഞ്ഞു ഇതിന് പ്രത്യേകിച്ച് മരുന്നോ ചികിത്സയോ ഇല്ല അപ്പൊ ഞാൻ ചോദിച്ചു പിന്നെ എന്ത് ചെയ്യും ഉപ്പാ

ഉപ്പ പറഞ്ഞു മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുകയും ഇടക്ക് ഇടക്ക് കൈകൾ സോപ്പിട്ട് കൈകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ഇട്ട് ഇറങ്ങുകയും ചെയ്യുക ഈ ഒഴിവ് ദിവസങ്ങളിൽ ഉപ്പയും ഉമ്മയും പറഞ്ഞ് പോലെ ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ധേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിക്കുക

ദിയ P
1 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം