ജി.എൽ.പി.എസ് കാവുംപടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി: ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി സ്കൂൾ ആരംഭിക്കുന്നത്. ശ്രീ അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .

ജി.എൽ.പി.എസ് കാവുംപടി
വിലാസം
KAVUMPADY

KAVUMPADY,THILLANKERY PO
,
670702
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04902405010
ഇമെയിൽglpskavumpady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14803 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSREELATHA S P
അവസാനം തിരുത്തിയത്
15-01-2022GAFOOR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി സ്കൂൾ ആരംഭിക്കുന്നത്. ശ്രീ അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .

ഈ വിദ്യലയത്തിന്റെ ആദ്യത്തെ സാരഥി ശ്രീ അബ്ദുല്ല മാസ്റ്റർ ആയിരുന്നു . വിദ്യാലയത്തിന് എലിമെന്ററി ബോർഡ് അംഗീകാരം ലഭിച്ചതോടെ പീടിക മുറിയിൽനിന്നും ഓലമേഞ്ഞ ഷെഡിലേക്ക് അധ്യയനം തുടർന്നു. എന്നാൽ ഓലഷെഡ് കത്തി നശിക്കുകയും അതിന് നിമിത്തമായ താനാണെന്നുള്ള ധാരണയിലായിരുന്നുസമീപ വാസിയായ ശ്രീ പാറയിൽ മൊയ്‌ദീൻ അവർകൾ . താൻ കാരണം നശിച്ച ഷെഡിനു പകരം അദ്ദേഹം സ്ഥലം വിലക്ക് എടുക്കുകയും അവിടെ ഒരു സ്ഥിരം കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് വിദ്യാലയത്തിന് നൽകുകയുമാണ് ഉണ്ടായത്

എന്നാൽ സ്ഥലപരിമിതിയും ക്ലാസ് മുറികളുടെ അഭാവവും കാരണം 2004 ൽ റവന്യൂ വകുപ്പ് അധീനതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ സ്ഥലം ഗ്രാമപഞ്ചായത്ത് ,എസ് എസ് എ ,പി ടി എ തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി റവന്യുവകുപ്പ് ഗ്രാമപഞ്ചായത്തിനു വിട്ടു നൽകുകയും അവിടെ കെട്ടിടം പണിതു വിദ്യാലയം ആരംഭിക്കുകയും ചെയ്തു.

2005-06 ൽ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . നിലവിൽ ഒരു ഹാൾ ,ഒരു ഓഫീസ് റൂം, 2 ക്ലാസ് റൂം എന്നിവയാണ് ഉള്ളത്. ഉച്ചഭക്ഷണം ഒരുക്കാനായി ഒരു കൊച്ചു അടുക്കളയും സ്ഥാപിച്ചു . ഇവിടെ ഹെഡ്മാസ്റ്റർ ,മൂന്ന് അധ്യാപകർ, ഒരു അറബിക് ടീച്ചർ ,ഒരുപിടി സിഎം ഒരു ഭക്ഷണ വർക്കർ എന്നിവർ അവർ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു ക്ലാസ് മുറികൾ ഉൾകൊള്ളുന്ന ഹാൾ , രണ്ടു ക്ലാസ്സ്മുറികൾ , ഓഫിസ് , ഒരു കിച്ചൺഹാൾ .   ഐസിടി ക്ലാസ് റൂം ,  ലാപ്‌ടോപ്പുകൾ ,സ്പോർട്സ് .

പാഠ്യേതര പ്രവർത്തനങ്ങൾ

അറബിക് ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി , ബാലസഭാ,  ഇംഗ്ലീഷ് ക്ലബ്,  ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ്.

മാനേജ്‌മെന്റ്  :ഗവർമെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കാവുംപടി&oldid=1300897" എന്ന താളിൽനിന്ന് ശേഖരിച്ചത്