ജി.എൽ.പി.എസ് കരുവാരകുണ്ട്/Activities
ഈ വർഷത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ സ്ക്കൂൾ അവധി യായിരുന്നിട്ടുപോലും 05-06-2018 ന് പരിസ്ഥിതിദിനാചരണത്തോടെ ആരംഭിക്കാൻ സാധിച്ചു. വാർഡ് മെമ്പറുടെയും ഹെഡ്മാസ്റ്ററുടെയും നേതൃത്വതിൽ വൃക്ഷതൈ നട്ടു. 12-06-2018 ,13-06-18 എന്നീ ദിവസങ്ങളിൽ പ്രൈമറി, പ്രി-പ്രൈമറി പ്രവേശനോത്സവങ്ങൾ വൻ ജനപങ്കാളിത്തതോടെ ഗംഭീരമായി നടന്നു. കഴിഞ്ഞവർഷത്തെ 14 എൽ എസ് എസ് വിജയികൾക്കുള്ള ശ്രീ വട്ടമണ്ണിൽ സൈതാലികുട്ടി മെമ്മോറിയൽ എന്റോവ്മെന്റ് വിതരണം ശ്രീ ഏ പി അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. 27-06-2018 സ്ക്കൂൾ പ്രഭാത ഭക്ഷണപരിപാടി പുനരാരംഭിച്ചു. 05-07-2018 ന് നടന്ന സ്പെഷ്യൽ ഹലോ ഇംഗ്ലീഷ് സി പി ടി എ അധ്യപകർക്കു രക്ഷിതാക്കൾക്കും നവ്യാനുഭവമായിരുന്നു..14-07-2018 ന് എെ.ടി ശാക്തീകരണത്തിന്റെ ഭാഗമായി സമഗ്രപോർട്ടറിൽ രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശിലനം നടന്നു. വായാനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന പഞ്ചായത്ത് തല മത്സരത്തിൽ നമ്മുടെ വിദ്യാലയം ചാമ്പ്യൻമാരായി..18-07-2018 ന് സ്ക്കൂൾ തല ലോകകപ്പ് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അലിഫ് അറബിക് ടാലന്റു് ക്വിസ് മത്സരത്തിൽ സബ്-ജില്ല,,ജില്ല, മത്സരങ്ങളിൽ വിജയികളാവാനും നമുക്കായി, 24-07-2018 ന് നടന്ന സ്ക്കൂൾ പാർലമെന്റ്തെരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യബോധം ഉളവാക്കാൻ ഉതകുന്നതരത്തിലായിരുന്നു. 25-07-2018 ന് സ്ക്കൾ ലീഡറുടെയും പാർലമെന്റ് അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു. 27-07-2018 ന് ഏ പി ജെ അബ്ദുൾ കലാം അനുസ്മരണം നടന്നു. 30-07-2018 ന് ജെ ആർ സി യുടെ പുതിയ യൂണിറ്റ് കരുവാരകുുണ്ട് പോലീസ് ഓഫീസർ ശ്രീ അലവി സാർ ഉദ്ഘാടനം ചെയ്തു. അന്ന് ഉച്ചയ്ക്കുശേഷം നടന്ന വിദ്യാരംഗം ഉദ്ഘാടനം ശ്രീ .സന്തോഷ് കാപ്പിലിന്റെ മൃദംഗ വായനയോടെ നടന്നു.31-07-2018ന് ശ്രീ നാസ ഗഫുറിന്റെ വിസ്മയകരായ ബഹിരാകാശ ക്ലാസ്സ് നടന്നു.04-08-2018 ന് പ്രമുഖ സീരിയൽ താരം സുരേഷ് തിരുവാലി നയിച്ച നാടൻപ്പാട്ട് ശില്പശാല നടന്നു. 06-08-2018 ന് ഹിരോഷിമാദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയടക്കമുള്ള വൈവിധ്യമാർന്ന പരിപാടികൾ നടന്നു. അന്നു തന്നെ കുട്ടികളിൽ നിന്ന് കുട്ടനാട് ദുരിതാശ്വാസപാക്കേജിലേക്കുള്ള വിഭവ ശേഖരണം നടന്നു.
08-08-2018 ന് കരുവാരകുുണ്ടിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലു മില്ലാത്ത വൻ ഉരുൾപ്പൊട്ടലിനെ തുടർന്ന് സ്ക്കൂളിൽ വെള്ളം കയറുകയും ഓഫീസ് രേഖകൾ , എെ.ടി ഉപകരണങ്ങൾ, ഫർണിച്ചറുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഈ ദുരിതം അറിഞ്ഞ് മന്ത്രി കെ.ടി ജലീൽ,, എം.എെ ഷാനവാസ് എം.പി, എം എൽ എ മാരായ ഏ.പി അനിൽകുമാർ,ഡോ എം.കെ.മുനീർ, പി വീ അൻവർ, എം ഉമ്മർ, ജില്ലാകലക്ടർ അമിത് മീണ, മലപ്പുറം ഡി.ഡി.ഇ,, എസ്,പി, ഡിി.പി ഒ, വണ്ടുർ ഏ ഇ ഒ, , മേലാറ്റൂർ ഏ ഇ ഒ, വണ്ടൂർ ബി പി ഒ, പെരിന്തൽമണ്ണ ബി പി ഒ , പോലീസ്ഉദ്യോഗസ്ഥർ , റവന്യു ഉദ്യോഗസ്ഥർ, ഗ്രാമ-ബ്ലോക്ക്- ജില്ലപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ,രാഷ് ട്രീയ സാമൂഹിക പ്രവർത്തകർ,, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ,നാട്ടുകാർ എന്നിവർ വിദ്യാലയത്തിലെത്തി. സഹായങ്ങൾ നൽകി. 12-08-2018 ന് സ്ഥലം എം എൽ എ ശ്രീ ഏ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ജനകീയക്ലിനിങ്ങിൽ രക്ഷിതാക്കളും, വിവിധ അധ്യാപക സംഘടന പ്രതിനിധികളും, നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമടക്കം 300 പേർ പങ്കെടുത്തു.
15-08-2018 ന് രാത്രി ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും 08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറിഞ്ഞുപോവുകയും ചെയ്തു. ഇതേ തുടർന്ന് 26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു. 29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു.
05-09-2018 ന് നടന്ന അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു.