ജി.എൽ.പി.എസ് ആനക്കാംപൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.ഈ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തവർ ശ്രീ. ജോൺ ഓത്തിക്കൽ, തിരുവില്ലാലുങ്കൽ രാഘവൻ , കാവുങ്കൽ തോമസ് എന്നിവരാണ്.‍ ഒന്നാം ക്ലാസിൽ ഒന്നാം നമ്പറായി അനിൽ കുുമാർ എന്ന വിദ്യാർത്ഥിയെ ചേർത്ത് കൊണ്ട് 1973 ഒക്ടോബർ 9-ാം തിയ്യതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.