ജി.എൽ.പി.എസ് അമരമ്പലം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി 19-6-2021 ന് വായനാ വാരത്തോട് അനുബന്ധിച്ച് മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രൂപീകരിച്ചു.

സ്കൂൾ തല ഉദ്ഘാടനം 10 -8 -21 ന് ഓൺ ലൈനായി നടന്നു. നടനും റേഡിയോ ആർട്ടിസ്റ്റുമായ ശ്രീ സുരേഷ് പാർവതിപുരം

ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ SMC അംഗങ്ങൾ, വാർഡ് മെമ്പർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

സബ്ജില്ല മത്സരത്തിന്റെ ഭാഗമായി കഥാരചന, കവിതാരചന , ചിത്രരചന തുടങ്ങിയവ ഓൺലൈനായി നടത്തുകയും ഓരോ കുട്ടിയെ വീതം സബ്ജില്ല മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശം' എന്ന വിഷയത്തിൽ ചിത്രരചന സംഘടിപ്പിച്ചു