ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എൽഎസ്എസ് വിജയികളെ അനുമോദിച്ചു

ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ എൽഎസ്എസ് വിജയികളെ അനുമോദിച്ചു. 30 കുട്ടികളെ വിജയിപ്പിച്ച് വേങ്ങര സബ്ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് വിദ്യാലയം. ചടങ്ങിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, എസ് എം സി, എം പി ടി എ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ. പി.ഗംഗാധരൻ, പി.ടി.എ. പ്രസിഡണ്ട് വി.ദിനേശ് എന്നിവർ ഉപഹാരം നൽകി. ശ്രീഗു, ജെയിംസ്, എം.അനിശ്രീ, എൻ.ടി.രജിത , സി.രജില പി.വി. സമീറ എന്നിവർ സംസാരിച്ചു.

വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

വൈവിധ്യമാർന്ന പരിപാടികളോടെ ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക്‌ എത്തിയ കുട്ടികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷരഹാരമണിയിച്ചു സ്വീകരിച്ചു..കുട്ടികൾ ക്ക് സമ്മാനക്കിറ്റും ബലൂണും ചോക്ലേറ്റും ലഡുവും നൽകി. പി.ടി.എ പ്രസിഡണ്ട്ശ്രീ വി. ദിനേഷ് ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, എസ്എംസി ചെയർമാൻ ശ്രീഗു. സീനിയർ അധ്യാപകരായ വി.വിജയ ലക്ഷമി, കെ. സ്മിത എന്നിവർ നേതൃത്വംനൽകി. രക്ഷിതാക്കൾക്കുള്ള മാർഗനിർദേശ ക്ലാസിന് ശ്രീമതി രമ്യ നേതൃത്വം നൽകി.https://youtu.be/eYex9i4LUtk

പരിസ്ഥിതി ദിനത്തിൽ മധുരവനമൊരുക്കി ക്യാമ്പസ് എൽ. പി. സ്കൂൾ

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ക്വിസ്, കൊളാഷ് എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ഗംഗാധരൻ, കാർഷിക ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന അസംബ്ലിയിൽ എം.അനിശ്രീ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്- മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി എഴുതിത്തീർന്ന സമ്പാദ്യം, എന്റെ പിറന്നാൾ പുസ്തകം, പിറന്നാൾ ചെടി എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തിവരുന്നതിനുള്ള അംഗീകാരമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതു സ്ഥാപനമെന്ന അംഗീകാരം ലഭിച്ച വിദ്യാലയമാണിത്. പിടിഎ പ്രസിഡണ്ട് വി.ദിനേശ് എക്സിക്യൂട്ടീവ് അംഗം പി.ജിനേഷ് , ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

യോഗയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞു ക്യാമ്പസ്‌ എൽ പി കുരുന്നുകൾ

അന്തർദേശീയ യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് എൽപി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ യോഗയുടെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടാൻ അവസരം ഒരുക്കി. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് കുട്ടികളിൽ എത്തിക്കാൻ ലഘു വ്യായാമങ്ങൾ ചെയ്തുകൊണ്ട് യോഗ മാസ്റ്ററും അധ്യാപകനുമായ അനൂപ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ ശ്രീ കെ പി ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യാപകനായ ജെയിംസ് പുലിക്കോട്ടിൽ നന്ദി പറഞ്ഞു. https://youtu.be/Sf5HQ-WjY_U

ലഹരിക്കെതിരെ 2025 ഗോൾ

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ പരിപാടികൾ ഒരുക്കി ഗവൺമെന്റ് എൽ പി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. ലഹരി വിരുദ്ധദിന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ ലഹരി ഒരുക്കുന്ന ചതിക്കു ഴികളെ കുറിച്ച് കുട്ടികൾ ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് *2025ൽ 2025* *ഗോൾ* എന്ന പരിപാടി ആദ്യ ഗോളടിച്ച് തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ ശ്രീ.വിപിൻ.വി.പിള്ള ഉദ്ഘാടനം ചെയ്തു *വായനയാണ് ലഹരി* എന്ന സന്ദേശം ഉയർത്തുന്ന വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണിത്. ഈ വർഷം വിദ്യാലയത്തിലെത്തുന്ന കുട്ടികൾ, രക്ഷിതാക്കൾ , മറ്റു സന്ദർശകർ തുടങ്ങിയവർ ഇതിൻ്റെ ഭാഗമാകും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന കായിക പരിശീലനത്തിൻ്റെ ഭാഗമായി സൂംബാ പരിശീലനം വേങ്ങര എ.ഇ.ഒ ശ്രീമതി. ടി. ഷർമിലി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന്റെ സൂംബ കോഡിനേറ്റർ ശ്രീമതി. ജോസിന മാത്യുവിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചേർന്ന് സൂംബ പ്രദർശനം നടത്തി. സ്കൂൾ ലീഡർ കെ.സി.അനശ്വര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി. ദിനേശിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ. പി. ഗംഗാധരൻ, എസ്.എം.സി. ചെയർമാൻ ശ്രീ.എം. ശ്രീഗു, അധ്യാപകരായ ശ്രീമതി.കെ.സ്മിത, എൻ.ടി.രജിത, ടി.രമ്യ എന്നിവർ സംസാരിച്ചു. https://youtu.be/nt02b_greDs

പ്ലാസ്റ്റിക് ബാഗിനെതിരെ പേപ്പർ ബാഗുമായി കുരുന്നുകൾ

പ്ലാസ്റ്റിക് ബാഗ് വിമുക്തദിനാചരണത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണപരിശീലനമൊരുക്കി ഗവ.എൽ. പി.സ്കൂൾ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌. മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതുസ്ഥാപനമായ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാലാം ക്ലാസിലെ ക്ലാസ്സ്‌ പി. ടി. എ യിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾക്കാണ് പേപ്പർ ബാഗ് നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചത്. ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിവരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. പി. ഗംഗാധരൻ, ശ്രീമതി. കെ.പി.നിഷ,എം. അനിശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.https://youtu.be/zmm8vavw3Tk

ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് കുരുന്നുകൾ

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ജി എൽ പി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു. കെ അനശ്വര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ വി വിജയലക്ഷ്മി ,എം ബിന്ദു ,ടി അശ്വതി എന്നിവർ നേതൃത്വം നൽകി.