ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ എസ് എസ്

  • കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും 2020 -2021 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ റീവാലുവേഷനു മുൻപേതന്നെ 25  കുട്ടികൾ  യോഗ്യത നേടി .
  • 2019 -2020 അധ്യയന വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ 27 കുട്ടികൾ യോഗ്യത നേടി വേങ്ങര സബ്ജില്ലയിൽ തന്നെ കൂടുതൽ വിജയങ്ങൾ നേടുന്ന വിദ്യാലമായി മാറി.

ശുചിത്വ സുന്ദര പാഠശാല

മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച പൊതു സ്ഥാപനമായി നമ്മുടെ സ്കൂളിലെ തെരഞ്ഞെടുത്തു തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ഗംഗാധരൻ പിടിഎ പ്രസിഡണ്ട് കെ സുന്ദരൻ എന്നിവരടങ്ങുന്ന ടീം അവാർഡ് ഏറ്റുവാങ്ങി പിറന്നാൾ മിഠായിക്ക് പകരം പിറന്നാൾ പുസ്തകം, പിറന്നാൾ ചെടി എന്നീ തനത് പരിപാടിയാണ് ആദ്യഘട്ടം എന്ന നിലയിൽ തുടങ്ങിയത്. തുടർന്ന് എഴുതിത്തീർന്ന സമ്പാദ്യം പദ്ധതിയും നടപ്പിലാക്കി. കുട്ടികളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും എഴുതിത്തീർന്ന പേനകൾ പ്രത്യേക ബോക്സിൽ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്കൂളും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്ത ക്യാമ്പസ് ആയി സൂക്ഷിക്കുന്നതിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ മാലിന്യങ്ങളെ വേർതിരിച്ച് സൂക്ഷിക്കാൻ പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുകയും ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നു. സ്കൂളിലെ ജൈവമാലിന്യങ്ങൾ ബയോ കമ്പോസ്റ്റ് ആക്കി മാറ്റി അടുക്കള കൃഷിക്ക് ഉപയോഗിക്കുന്നു. ഭക്ഷണ മാലിന്യങ്ങൾ താമരശ്ശേരിയിലെ പന്നിഫാമിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. പേപ്പർ പ്ലേറ്റ് ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നില്ല. ഉപയോഗത്തിനായി ആവശ്യമായത്ര സ്റ്റീൽ പ്ലേറ്റും ഗ്ലാസും നിലവിലുണ്ട്. രക്ഷിതാക്കൾ നൽകുന്ന സാമ്പത്തിക സഹായത്താൽ എല്ലാദിവസവും രാവിലെ ശുചിമുറികൾ കഴുകി വൃത്തിയാക്കുന്നു. പ്രൈമറി കാലഘട്ടത്തിൽ തന്നെ എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന ബോധം ഓരോ കുട്ടിയിലും ഊട്ടിയുറപ്പിക്കാൻ വിദ്യാലയത്തിന് കഴിയുന്നു. നാടിനെ സുന്ദരമാക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചത് സ്കൂളിലെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു. ഹരിത കേരളം മിഷന്റെ എ പ്ലസ് സർട്ടിഫിക്കറ്റ് നേടിയ വിദ്യാലയമാണ് നമ്മുടേത്.

എൽ എസ് എസ് 2024-2025

2024-25 അധ്യയന വർഷത്തിൽനടന്ന എൽഎസ്എസ് പരീക്ഷയിൽ നമ്മുടെ വിദ്യാ ലയത്തിൽ നിന്നും 56 കുട്ടികൾ പരീക്ഷ എഴുതി.എല്ലാ അധ്യാപകരും കുട്ടികളെ എൽ എസ്എസ് പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിന് പങ്കുവഹിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്നും 30 കുട്ടികൾക്ക് എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടുവാൻ സാധിച്ചു.വേങ്ങര ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് ലഭിച്ച രണ്ടാമത്തെ വിദ്യാലയമാണ് നമ്മുടേത്.