ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെ ഒരു പുഴയുണ്ടായിരുന്നു
കുന്നെങ്ങു പോയേ ...
കുന്നിമണിയോളം ശേഷിച്ചതില്ലെന്ന്
കുന്നെങ്ങു പോയേ ...
വിതയില്ല കൊയ്ത്തില്ല തരിശ് പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളങ്ങി നിൽപ്പൂ
പുഴയെങ്ങു പോയേ ....
തെളിനീരിലാറാടും ചെറുമീനും
തവളകളും എങ്ങുപോയി
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ലല്ലോ
നമുക്ക് ബാക്കി .....
ഒന്നുമില്ലല്ലോ ബാക്കി....