ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്



കൊറോണ എന്ന ഭീകരൻ      
അപ്പുവും അച്ചുവും വളരെ അടുത്ത കൂട്ടുകാരായിരുന്നു . അവർ വീട്ടിലിരുന്ന് മടുത്തപ്പോൾ സൈക്കിളുമെടുത്ത് കറങ്ങാനായി പുറത്തിറങ്ങി . അപ്പോൾ അതാ മുൻപിൽ രണ്ട് പോലീസുകാർ . അവർ കുട്ടികളോട് ചോദിച്ചു "നിങ്ങൾ എങ്ങോട്ടാ പോകുന്നത് ?" അപ്പോൾ അച്ചു പറഞ്ഞു" വീട്ടിലിരുന്നു മടുത്തപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങിയതാണ്" . എന്താ കുട്ടികളെ നിങ്ങൾ അറിഞ്ഞില്ലേ നമ്മുടെ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് .കൊറോണ എന്ന വൈറസ് ലോകത്താകെ പടർന്ന് പിടിച്ചിരിക്കുന്നു . കോവിഡ് 19 എന്ന രോഗത്തിൽ നിന്നും നമ്മളെ സംരക്ഷിക്കുവാൻ വണ്ടിയാണ്‌ നമ്മുടെ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് .

നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. അമേരിക്കയിലും ചൈനയിലും സ്പെയിനിലും ഇറ്റലിയിലും കൊറോണ വൈറസ് പടർന്നുപിടിച്ചു ആയിരക്കണക്കിന് മനുഷ്യർ മരിച്ചിരിക്കുന്നു .നമ്മുടെ ലോകത്താകെ ഒരു ലക്ഷത്തിൽ പരം ജനങ്ങൾ മരിച്ചിരിക്കുന്നു . മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു . അത്യാവശ്യത്തിനായി നിങ്ങൾ പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ നിങ്ങൾ മാസ്ക് ധരിക്കണം . നമ്മുടെ രാജ്യമായ ഇന്ത്യയിൽ ആകട്ടെ ഇരുന്നൂറിൽ പരം ജനങ്ങൾ മരിച്ചിരിക്കുന്നു . നമ്മുടെ സർക്കാർ രോഗികൾക്കും ആശ്രയമില്ലാത്തവർക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട് . കൂടാതെ അനേകം സമൂഹ അടുക്കളകളും തുറന്നിരിക്കുന്നു.

ഇന്ത്യയിലെ എല്ലാ സർക്കാർ സ്വകാര്യ ലബോറട്ടറികളും കോവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.കോവിഡ് 19ന്റെ ടെസ്റ്റ് മാത്രം ചെയ്യാനായി ഓരോ ജില്ലയിലും പുതിയ ലാബുകൾ തുറക്കാനായി നമ്മുടെ സർക്കാർ തീരുമാനിച്ചു . എല്ലാവർ ക്കും സൗജന്യറേഷനും സൗജന്യകിറ്റും നമ്മുടെ സർക്കാർ നൽകി വരുന്നു . കുട്ടികളെ ഇതിന്റെ പ്രധാനലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ ? പനിയും ചുമയും ശ്വാസതടസവും ഒക്കെയാണ് . കോവിഡ് 19 രോഗം സ്ഥിരീകരിച്ചവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകൾ നമ്മുടെ ആശുപത്രികളിൽ സജ്‌ജമാക്കിയിട്ടുണ്ട് . കുട്ടികളെ ഇതിൽ നിന്നും രക്ഷ നേടാനുള്ള പ്രധാനകാര്യം വ്യക്തി ശുചിത്വമാണ് . നമ്മുടെ ശരീരവും വീടുംപരിസരവും വൃത്തിയായി സൂക്ഷിക്കണം .

കുട്ടികളെ നിങ്ങൾ കുറച്ചു സമയം കഥ എഴുതുകയും പത്രം വായിക്കുകയും വാർത്തകൾ വായിക്കുകയും ചെയ്യുക . കുറച്ചു സമയം വീടും പരിസരവും വൃത്തിയാക്കാൻ അമ്മയെ സഹായിക്കുകയും ചെയ്യുക . വാർത്തകൾ കേൾക്കുമ്പോഴും പത്രം വായിക്കുമ്പോഴും നിങ്ങൾക്ക് കുറെ കൂടി വ്യക്തമായി കാര്യങ്ങൾ മനസിലാക്കാൻ കഴിയും . കൂടാതെ പുറത്തിറങ്ങുവാനും തോന്നുകയില്ല . കൊറോണ എന്ന ഭീകരനെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്ന സാറന്മാർക് വളരെ നന്ദിയുണ്ട് .നാടാകെയുള്ള അസുഖം മാറാതെ യാതൊരു കാരണവശാലും ഞങ്ങൾ പുറത്തേക്കിറങ്ങില്ല അവർ പറഞ്ഞു . എങ്കിൽ കുട്ടികളെ നിങ്ങൾ വേഗം തിരികെ വീട്ടിലേക്ക് പൊയ്ക്കൊള്ളൂ . വാർത്തകൾ കേൾക്കൂ ... നമ്മുടെ സമൂഹത്തിന്റെ രക്ഷക്കായി പ്രാർത്ഥിക്കൂ.......

ശ്രീഹരി . ആർ
4 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ