ജി.എൽ.പി.എസ്. വെള്ളില/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം (വള്ളുവനാട്ടിലെ രാജാവ് വള്ളുവക്കോനാതിരിയുടെ കുടുംബ സ്വത്തായ ) വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി. 1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.