ജി.എൽ.പി.എസ്. വിളയിൽ/അക്ഷരവൃക്ഷം/പ്രകൃതിയേ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയേ മാപ്പ്

പ്രകൃതിയേ നിന്നോട് മാപ്പപേക്ഷിക്കുന്നു ഞാൻ
നമ്മുടെ ഈ കൊച്ചുനാട് ശുചിത്വമില്ലാതായിത്തീർന്നു
ഒത്തുചേരണം നമ്മളൊന്നായ്
തൈകൾ നട്ടുപിടിപ്പിക്കാം
വെള്ളട്ടാങ്കിലേ അഴുക്കുനീക്കാം
പൂച്ചെടിച്ചോട്ടിലെ മണ്ണിളക്കാം
മണ്ണിലെ വേരിനെ മറന്നുപോയോ
വേരു പിടിക്കുവാൻ താങ്ങായി നിന്നൊരാ
മണ്ണിനെ പോലും മറന്നുപോയോ
വേരിന്റെ ശക്തിയിൽ നേരെ നിന്നപ്പൊഴാ
വേരുള്ള കാര്യം മറന്നുപോയി
പിന്നെ വേരെന്തിനെന്നും നിനച്ചുപോയി
ഇന്ന് വേരാണ് നേരെന്നറിയുന്നു ഞാൻ

അന്നാ ഷെറിൻ
3 ജി.എൽ.പി.എസ് വിളയിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത