ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സന്നദ്ധതാപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി.

പ്രവേശനോത്സവം - 2024 വിപുലമായി പ്രവേശനോത്സവം വിദ്യാലയത്തിൽ സംഘടിപ്പിച്ചു.അക്ഷരത്തൊപ്പികൾ അണിയിച്ചു ഒന്നാം ക്ലാസ്സുകാരെ സ്വാഗതം ചെയ്തു.അക്ഷരദീപം തെളിയിച്ചു.രക്ഷാകർതൃവിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് എസ് ആർ ജി കൺവീനർ ശ്രീമതി.രമ്യാചന്ദ്രൻ എടുത്തു.

പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഒരു പ്രവർത്തനം ആയിരുന്നു പരിസരനടത്തം .സ്പെഷ്യൽ അസംബ്ലി കൂടി.

വായനദിനം വായനദിന സ്പെഷ്യൽ അസംബ്ലി നടത്തി.കുട്ടികൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്ന വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശിച്ചു.വിരമിച്ച അധ്യാപകനും ശാസ്ത്രപരിഷത് പ്രവർത്തകനുമായ ശ്രീ .ശ്രീധരൻ മാഷ് കുട്ടികളുമായി സംവദിച്ചു.ക്ലാസ് ലൈബ്രറികൾ സജ്ജമായി.പുസ്തകവിതരണം ആരംഭിച്ചു.