ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2025-26
പ്രേവേശനോത്സവം 2025

ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്ഞുങ്ങളെ അദ്ധ്യാപകരുടെയും ,നാട്ടുകാരുടെയും ,രക്ഷിതാക്കളുടെയും നിറ സാന്നിദ്യത്തിൽ വരവേറ്റു. കുട്ടികൾക്ക് പഠന കിറ്റും, റൈൻ കോട്ടുകളും സമ്മാനിച്ചു



ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ ചെറുക്കാവ് പെൻഷനേഴ്സ് അസോസിയേഷന്റെ കീഴിൽ വൃക്ഷ തൈകൾ നടുകയും കൂടാതെ പരിസ്ഥിതി ബോധവത്കരണവും നടത്തി. കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസും,പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.കൂടാതെ സ്കൂളിന് കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ കീഴിൽ സ്കൂളിന് ഔഷധ സസ്യങ്ങൾ നൽകുകയും ചെയ്തു

ജൂൺ 19 വായന ദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രേത്യക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾക്ക് വായനാ മത്സരവും,ഡോക്യൂമെന്ററി പ്രദർശനവും, പുസ്തക പ്രദർശനവും, ക്വിസ് മത്സരവും സംഘടിപ്പിച്ചു കൂടാതെ വിവിധ എഴുത്തുകാരുടെയും അവരുടെ കൃതികളുടെയും പേരുകൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു വായന മരവും ഉണ്ടാക്കി.


ഹെൽത് ഇൻസ്പെക്ടർ അബ്ദുൽ റഊഫിന്റെ നേതൃത്വത്തിൽ സ്കൂളിൽ ശുചിത്വ ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുന്നതിന് സ്കൂളിൽ പ്രദനാദ്ധ്യാപിക നദീറ ടീച്ചറുടെയും,ശിവകാമി ടീച്ചറുടെയും നേതൃത്വത്തിൽ യോഗ പരീശീലനം നടത്തി


ലോക ലഹരി വിരുദ്ദ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ദ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ലഹരി വിരുദ്ദ പ്രതിജ്ഞയും,പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.ലഹരി വരുത്തി വയ്ക്കുന്ന അപകടങ്ങളെക്കുറിച് കുട്ടികൾക്ക് ശരിയായ ദിശാ ബോധം നൽകുകയും ചെയ്തു.

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിത്യസ്ത കഥാപാത്രങ്ങളിലൂടെ വേഷ പകർച്ച നടത്തി. ബഷീർ ദിന ക്വിസ് മത്സരവും,ഡോക്യുമെന്ററി പ്രദർശനവും നടത്തി.
പുകയില വിമുക്ത വിദ്യാലയം

TOFEI പദ്ധതിയുടെ ഭാഗമായി ചെറുകാവിലെ പുകയില വിമുക്തവിദ്യാലയമായി നമ്മുടെ സ്കൂളിന് അംഗികരം ലഭിച്ചു കൊണ്ടോട്ടി MLA ശ്രി ടി.വി ഇബ്രാഹിം MLA യുടെ പക്കൽ നിന്നും പ്രദനാദ്ധ്യാപിക നദീറ ടീച്ചർ സർട്ടിഫികറ്റ് ഏറ്റു വാങ്ങി.

ആഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തിൽ ചങ്ങാതിക്കൊരു തൈ കൈമാറ്റം നടത്തി


ഓണാഘോഷം

സ്കൂളിൽ ഓണാഘോഷ പരിപാടികൾ അതി വിപുലമായി തന്നെ കൊണ്ടാടി.കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും.ഓണ സദ്യയും നൽകി കൊണ്ട് ഓണാഘോഷ കളറായി
പഞ്ചായത് തല കലാമേള 2025

പഞ്ചായത് തല കലാമേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.അറബിക് കലോത്സവത്തിലും ജനറൽ കലോത്സവത്തിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു കുട്ടികൾ.അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ജനറൽ വിഭാഗത്തിൽ സംഘ ഗാനം ,ദേശ ഭക്തി ഗാനം എന്നിവക്ക് മൂനാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും എ ഗ്രേഡും വിവിധ സ്ഥാനങ്ങളും ലഭിച്ചു.
സ്കൂളിന് കിട്ടിയ ശിശു സൗഹൃദ ബെഞ്ചും ഡെസ്ക്കും ബ്ലോക്ക് മെമ്പർ ശ്രിമതി ഷെജിനി ഉണ്ണി ഉദ്ഘടന കർമ്മം നിർവഹിച്ചു കലാമേളയിലും ,ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമാന ദാനവും നടത്തി


സബ്ജില്ലാ കലാമേള, ശാസ്ത്രമേള എന്നിവയിൽ വിജയിച്ചവർക്കുള്ള ട്രോഫിയും,സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

പലഹാര മേള
സ്കൂളിൽ അപ്പാണ്യം എന്ന പേരിൽ പലഹാര മേള സംഘടിപ്പിച്ചു പരിപാടി നാട്ടിലെ ഷോർട് ഫിലിം താരം കോയാക്ക ഉദ്ഘടന കർമ്മം നിർവഹിച്ചു കുട്ടികൾ വിവിധ തരത്തിലുള്ള നാടൻ വിഭവങ്ങൾ വീട്ടിൽ നിന്ന് തയ്യാറക്കി കൊണ്ടുവന്നു (ഉണ്ണിയപ്പം,കലത്തപ്പം ,ഉള്ളി വട ,കുമ്പിളപ്പം ,പൈനാപ്പിൾ കേക്ക്...)

നവംബർ 14ശിശു ദിനം
നവംബർ 14 ശിശു ദിനത്തിൽ സ്കൂളിൽ എല്ലാവരും കുഞ്ഞു ചാച്ചാജിമാരായി വേഷം ധരിച്ചു വന്നു.ശിശു ദിന ഗാനവും പ്രസംഗവും,വിവിധ പരിപാടികളും കുട്ടികൾ അവതാരിപ്പിച്ചു.അതോടൊപ്പം തന്നെ പായസ വിതരണവും നടത്തി.

