Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ഇന്ന് നാം നേരിടുന്ന മുഖ്യ പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം.
പണ്ടൊക്കെ ജലം ധാരാളം ഭൂമിയിൽ തങ്ങി മഴ സുലഭമായി ലഭിച്ചിരുന്നു.
അന്ന് മനുഷ്യർ തോടുകളും കുളങ്ങളും കായലുകളും സംരക്ഷിച്ചിരുന്നു.
കൂടാതെ മരങ്ങൾ അന്ന് നട്ടുവളർത്തിയതുമൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് യാതൊരു
-കോട്ടവും സംഭവിച്ചിരുന്നില്ല.
അന്ന് ഇന്നുള്ളതു പോലെ മുറ്റം ഇന്റെർലോക്കുകൾ ഒന്നും ഇട്ടിരുന്നില്ല.
അതുകൊണ്ട് മഴ വെള്ളം മണ്ണിൽ പിടിക്കുമായിരുന്നു
അതുമൂലം ആ വെള്ളം കിണറ്റിലേയ്ക്കും തോടുകളിലേക്കും ഒക്കെ ചെന്നെത്തുമായിരുന്നു
തെങ്ങിന് വലിയ തടങ്ങൾ എടുത്തിരുന്നു
അത് മൂലം വെള്ളം കുഴികളിൽ തങ്ങുമായിരുന്നു
ഇന്ന് മരങ്ങൾ നട്ട് പിടിപ്പിക്കുന്നില്ല
മാത്രമല്ല വെട്ടിമുറിക്കുകയാണ് ചെയ്യുന്നത്
തൻമൂലം വർഷം തോറും പെയ്യുന്ന മഴകൾ പോലും കിട്ടാതായി
വെള്ളം ഉള്ള കായലുകളും ആകട്ടെ ആളുകൾ ഉപയോഗശൂന്യമാക്കി കളയുന്നു
ഇനി ഉണ്ടാകുന്ന യുദ്ധം ജലത്തിനു വേണ്ടി ആയിരിക്കും ചിലപ്പോൾ...
അങ്ങനെ ആകരുതെ എന്നാണ് എന്റെ ആഗ്രഹം
രണ്ടാമത്തേത് അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഓസോൺ പാളിക്ക് ഇപ്പോൾ വിള്ളൽ
സംഭവിച്ചുകൊണ്ടിരിക്കുകയാണ്
അതിനാൽ സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ നേരിട്ട് പതിക്കാൻ കാരണമാകുന്നു.
ഓസോൺ പാളിക്ക് വിള്ളൽ വരാനുള്ള പ്രധാന കാരണം
ഫാക്ടറികളിലെ പുക, വാഹനങ്ങളുടെ പുക
പിന്നീട് പ്ലാസ്റ്റിക്ക് കത്തിച്ചാൽ ഉണ്ടാകുന്നപുക
ഇവ മൂലം ഓസോൺ പാളി പൂർണ്ണമായി നശിക്കാൻ സാധ്യത ഉണ്ട്.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ സൂര്യനിൽനിന്ന് നേരിട്ട്
സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ ഏൽക്കുകയും
അതുമൂലം ശരീരം പൊള്ളലേറ്റ് മരണംവരെ സംഭവിക്കുവാൻ ഉള്ള സാധ്യതയും ഉണ്ട്.
പത്രത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട് സൂര്യഘാതം ഏറ്റ് മരണപ്പെട്ട ധാരളം ആൾക്കാരെ കുറിച്ച്.
മനുഷ്യർ തന്നെയാണ് ഈ വിപത്തുകൾ ഒക്കെ വരുത്തി വയ്ക്കുന്നത്.
അതിനാൽ നമ്മൾ തന്നെ ഇതിന് ഒരു പരിഹാരം കാണുകയും വേണം.
മരങ്ങൾ നട്ട് പിടിപ്പിച്ചും ജലാശയങ്ങൾ സംരക്ഷിച്ചും
ഒരു പരിധിവരെ നമ്മുക്ക് ഇത് തടയാം.
എന്നാൽ മാത്രമെ നമ്മുക്ക് ഇവിടെ നിലനിൽപ്പുള്ളൂ.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|