ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ കൊറോണ(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ(കഥ)

ഞാൻ കൊറോണ വൈറസ്.കോവിഡ്19 എന്ന പേരിലും അറിയപ്പെടുന്നു. എന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും പേടിയാണ്. പേടിക്കണ്ട കെട്ടോ ,ഞങ്ങൾ വൈറസുകൾ മൃഗങ്ങളുടെ ആന്തരികാവയവത്തിലാണ് താമസിക്കാറ്. സ്വന്തമായി അധിക സമയം ഞങ്ങൾക്ക് നിലനിൽപ്പില്ല, ഇങ്ങനെയിരിക്കെ ചൈനയിലെ വുഹാൻ എന്ന മാംസ മാർക്കറ്റിൽ ഒരു പന്നിയുടെ വയറ്റിൽ നിന്നും കശാപ്പുകാരന്റെ കൈകളിലൂടെ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ പ്രവേശിച്ച ഞാൻ എന്റെ ദൗത്യം തുടങ്ങി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ ശക്തിയായ പനി കാരണം അദ്ദേഹം മരണപ്പെട്ടു. അപ്പോഴേക്കും എന്റെ മക്കൾ അദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും ശരീരരത്തിൽ കയറി അവ രുടെ ജോലി തുടങ്ങിയിരുന്നു. ഞാനാക്കട്ടെ അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടറുടെ ശരീരത്തിൽ കയറിപ്പറ്റിയിരുന്നു, എന്തിനധികം പറയുന്നു, കുറച്ച്‌ ദിവസങ്ങൾ കൊണ്ട് ചൈനയിൽ പനി പടർന്ന് പിടിച്ചു, മരുന്നുകൾ ഫലിക്കാത്ത മാരകായ പനി. പതിനായിരങ്ങൾ മരിച്ചു കൊണ്ടിരുന്നു. ഇവിടെ മാത്രം ഞങ്ങൾ നിന്നില്ല, സാങ്കേതിക വിദ്യയുടേയും സമ്പത്തിന്റേയും രാജ്യങ്ങളായ അമേരിക്ക, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഞങ്ങൾ ഉല്ലസിച്ച് കൊണ്ടിരുന്നു.ഇവിടെയും പതിനായിരങ്ങളെ ഞങ്ങൾ കൊലപ്പെടുത്തി. അറിയുമോ എനിക്കും ഒരു ഹൃദയമുണ്ട്.കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കമായ ചിരിയും വൃദ്ധരായ ആളുകളുടെ വിറക്കുന്ന കൈകളും എന്നെ കരയിപ്പിക്കാറുണ്ട്, പക്ഷേ എന്ത് ചെയ്യും?പ്രകൃതിയുടെ ദൗത്യം എനിക്ക് നിർവ്വഹിച്ചേ പറ്റൂ. ഇതാ ഇപ്പോൾ ഞങ്ങൾ സുന്ദരരമായ കേരളത്തിലുമെത്തി - കേരളം അതിലൊക്കെ വ്യത്യസ്തമാണ് കെട്ടോ, മനുഷ്യസ്നേഹത്തിന്റെയും മതേതരത്വത്തിന്റേയും നാട്, ഇവിടെത്തെ ആരോഗ്യ വകുപ്പും പോലീസും അതീവ ജാഗ്രതയിലാണ്. ഒന്ന് കെട്ടിപ്പിടിക്കാനോ, കൂട്ടം കൂടി സംസാരിക്കുവാനോ ഒന്നിനും സമ്മതിക്കില്ല, ദേഷ്യം വരും ,വിചാരിച്ചത് പോലെ ഇവിടെ പണി എളുപ്പമല്ല, ആളുകൾ എപ്പോഴും കൈ കഴുകിയും മാസ്ക് ധരിച്ചും എന്നെ അടുത്തേക്ക് അടുക്കാൻ സമ്മതിക്കില്ല. ഇപ്പോഴിതാ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു സർക്കരും എന്നെ തോൽപ്പിച്ചു എനിക്ക് മനുഷ്യനോട് തോൽക്കാൻ ഇഷ്ടമാണ്. മനുഷ്യനില്ലെങ്കിൽ ഈ ഭൂമി എന്തിന് പറ്റും? എല്ലാവരും തിരിച്ചറിഞ്ഞ സ്ഥിതിക്ക് എനിക്കെതിരെ മരുന്ന് കണ്ടു പിടിക്കും. ഞാൻ തിരിച്ചു പോകുകയാണ്. അവസാനമായി ഒന്ന് പറയട്ടെ, ഈ ഭൂമിയുടെ ആവാസ വ്യവസ്ഥയെ നിങ്ങൾ താളം തെറ്റിക്കരുത്. ഒരിക്കലും ഇനി നമ്മൾ തമ്മിൽ കാണാനിടവരുത്തരുത് എന്ന പ്രാർത്ഥനയോടെ കൊറോണ....

അൻഹ റഷീദ് സി. എം
3 ബി ജി.എം.എൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ