ജി.എൽ.പി.എസ്. കോഡൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം - മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ മലപ്പുറം ഉപജില്ലയിൽ കോഡൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എൽ പി സ്കൂളാണ് കോഡൂർ GLPS '
സ്കൂൾ ചരിത്രം -
മലപ്പുറം ജില്ലയിൽ നൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യം അവകാശപ്പെടാവുന്ന ചുരുക്കം ചില സ്കൂളുകളുടെ പട്ടികയിലാണ് ഈ സ്കൂളിൻ്റെ സ്ഥാനം 1895 നോടടുപ്പിച്ച് പാലക്കൽ കുഞ്ഞിപ്പറങ്ങോടൻ എന്ന വ്യക്തിയുടെ വീട്ടിലെ കുട്ടികൾക്കും അടുത്ത കുടുംബത്തിലെ മറ്റുള്ളവർക്കും വേണ്ടി സ്വന്തം വീട്ടിൽ ഒരു കുട്ടിപ്പള്ളിക്കൂടം തുടരുകയും ഒരു എഴുത്തച്ഛൻ്റെ ശിക്ഷണത്തിൽ ഇരുപതോളം കുട്ടികൾ അക്കാലത്തു തന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നാണറിവ്. 1920-ൽ പുതിയ കെട്ടിടം സ്ഥാപിച്ച് 5-ാം ക്ലാസ് വരെയുള്ള (ഫിഫ്ത്ത് ഫോറം ) നിലയിലേക്ക് ഈ കുടിപ്പള്ളിക്കൂടം വളർന്നു.അക്കാലത്ത് മലബാറിലെ വിദ്യാഭ്യാസത്തിൻ്റെ നിയന്ത്രണങ്ങൾ മലബാർ എജുക്കേഷൻ ബോർഡിൻ്റെ നേതൃത്വത്തിലായിരുന്നു. അന്ന് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് 'ഹിന്ദു സ്കൂൾ' എന്ന പേരിലായിരുന്നു. ജാതി മത ഭേദമന്യേ എല്ലാ ജനങ്ങൾക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന കാഴ്ചപ്പാടോടെ 1955-ൽ പാലക്കൽ കുടുംബം ഈ വിദ്യാലയം ഗവൺമെൻറിന് വിട്ടുകൊടുത്തു. അതു വരെ പ്രൈവറ്റ് സ്കൂളായിരുന്ന ഈ വിദ്യാലയം അന്നു മുതൽ ജി എൽ പി സ്കൂൾ കോഡൂർ എന്ന പേരിൽ വിദ്യാദാനം തുടരുന്നു.1999 ൽ പാലക്കൽ കുടുംബം 20 സെൻറ് ഭൂമി സൗജന്യമായി പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ നൽകി. SSA ഫണ്ടുപയോഗിച്ച് 2004-2005-ൽ 2 ക്ലാസ് മുറികളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2006-2007-ൽ 2 ക്ലാസും ഉൾപ്പെടെ 4 ക്ലാസ് മുറികളുമായി പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ ഗോവിന്ദൻ മാസ്റ്റർ,ശ്രീ രാമ വാരിയർ ശ്രീ ഗോപാലൻ നായർ ശ്രീ പറവത്ത് മൊയ്തീൻകുട്ടി മാസ്റ്റർ ,ശ്രീ കരുണാകരൻ മാസ്റ്റർ, ശ്രീ ശങ്കരൻ മാസ്റ്റർ, ശ്രീ ഹേമചന്ദ്രൻ നായർ, ശ്രീമതി സരസമ്മ ടീച്ചർ ഇവരെല്ലാം സ്കൂളിലെ മുൻകാല പ്രഥമാധ്യാപകരായിരുന്നു - പല തരത്തിലുള്ള പുരോഗതിയും ഇവരുടെ നേതൃത്വ കാലങ്ങളിൽ സ്കൂളിനുണ്ടായിട്ടുണ്ട്. രണ്ടായിരത്തിനു ശേഷം കോമൻ മാസ്റ്റർ, ജമീല ടീച്ചർ, വിലാസിനി ടീച്ചർ, അംബിക ടീച്ചർ എന്നിവരാണ് ഹെഡ് ടീച്ചേഴ്സ് എന്ന നിലയിൽ ഇവിടെ നിന്നും സ്ഥാനമൊഴിഞ്ഞത് - ഇപ്പോൾ ശ്രീമതി ഓമന കെ.ജി യാണ് ഹെഡ്മിസ്ട്രസ്. PTCM ഉൾപ്പെടെ 6 സ്റ്റാഫും നഴ്സറിയിൽ 2 ടീച്ചർമാരും ഒരു ആയയുമാണ് ഉള്ളത് - ഇപ്പോൾ ആകെ 98 കുട്ടികളാണ് സ്കൂളിൽ ഉള്ളത് -