ജി.എൽ.പി.എസ്. കാവനൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്യത്തിൽ കുട്ടികളിൽ സാമുഹിക അവബോധം  വളർത്തുന്നതിന് സഹായകമായ രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

        ദിനാചരണങ്ങളുമായി ബന്ധപെട്ട്  ഓരോ ദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശം അധ്യാപകർ കുട്ടികൾക്കായി ക്ലാസ്സ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും  ഓരോ ദിനാചരണങ്ങളിലും ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നുണ്ട്. ,ജൂൺ 26 ലഹരി വിരുദ്ധ ദിനം , ആഗസ്റ്റ് 6 , 9 ഹിരോഷിമനാഗസാക്കി ദിനങ്ങൾ ,ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം , ഒക്ടോബർ 2 ഗാന്ധിജയന്തി ,നവംബർ 14 ശിശുദിനം ,തുടങ്ങിയവ വളരെ വിപുലമായി ആചരിച്ചു.  ലഹരി വിരുദ്ധ പ്രതിജ്ഞ , യുദ്ധവിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ ,മുദ്രാവാക്യങ്ങൾ ,കൊളാഷ്  ,ആശംസാ കാർഡ് തയ്യാറാക്കൽ, ഗാന്ധി ജി ,നെഹ്റു തുടങ്ങിയവരുടെ വേഷമിടൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.  സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് നടത്താൻ സാധിച്ചു. വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു

      .സ്റ്റിൽ  മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.