ജി.എൽ.പി.എസ്. കാവനൂർ/അക്ഷരവൃക്ഷം/കൊറോണ -കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ -കൊറോണ

വിളിക്കാതെ നാട്ടിലേക്ക്
കേറി വന്ന അതിഥി
കൊറോണ -
സ്കൂളടച്ചു ,ഇനി
ആർത്തുല്ലസിക്കാം
എന്ന് വിചാരിച്ചു
ഉമ്മ പറഞ്ഞു ,ഇറങ്ങരുത് '
നാട്ടിലെങ്ങും കൊറോണയാ -
ഉമ്മ കാണാതെ പുറത്തിറങ്ങി
കൂട്ടുകാരിയെ തേടിച്ചെന്നു
അയൽവാസിയും പറഞ്ഞു
കൊറോണയാ - കൂട്ടുകൂടി കളിക്കേണ്ട
കുളി കഴിഞ്ഞു വീട്ടിലെത്തി
ഉടുപ്പു മാറി
പിന്നിയ ഉടുപ്പ് കണ്ടപ്പോൾ
പുതിയതൊന്ന് വാങ്ങാൻ പറഞ്ഞപ്പോൾ
ഉപ്പ പറഞ്ഞു .കൊറോണ -
കടകളെല്ലാം ലോക്കഡാണെന്ന്
അവസാനം ഉമ്മവീട്ടിൽ
വിരുന്നുപോണമെന്നു പറഞ്ഞപ്പോൾ
ഉമ്മയുടെ ചുണ്ടിൽ നിന്ന് വന്ന വാക്കും
കൊറോണ - വണ്ടികൾ ഓടുന്നില്ല'
എല്ലാം കേട്ടപ്പോൾ ഞാനും പറഞ്ഞു
കൊറോണ -കൊറോണ
സർവത്ര കൊറോണ ...

അൽമാസ് ജഹാൻ .പി
2 A ജി .എൽ .പി .സ്കൂൾ .കാവനൂർ .
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത