ജി.എൽ.പി.എസ്. ആലംകോട്/അക്ഷരവൃക്ഷം/അല്ലിയും വല്ലിയും

Schoolwiki സംരംഭത്തിൽ നിന്ന്
അല്ലിയും, വല്ലിയും


പണ്ട് പണ്ട് പൂമര കാട്ടിൽ അല്ലിയും, വല്ലിയും എന്നു രണ്ട് ചിത്രശലഭങ്ങൾ ഉണ്ടായിരുന്നു. അവർ വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം കുറച്ചു ദൂരെയുള്ള ഒരു പൂന്തോട്ടത്തിൽ അവർ കളിക്കാൻ പോയി. അവിടെ പല തരത്തിലുള്ള ഭംഗിയുള്ള പൂക്കൾ ഉണ്ടായിരുന്നു. അവർ പൂക്കളിൽ നിന്നും തേൻ കുടിച്ചും, കളിച്ചു സമയം പോയത് അറിഞ്ഞില്ല. നേരം ഇരുട്ടി. വല്ലിക്കും അല്ലിക്കും പേടിയായി. എങ്ങനെ വീട്ടിൽ പോകും അവർ കരയാൻ തുടങ്ങി. അപ്പോൾ അതാ ഒരു ശബ്ദം.. കൂട്ടുകാരെ.. പേടിക്കേണ്ട ഞാൻ നിങ്ങളെ സഹായിക്കാം.. അവർ നോക്കിയപ്പോൾ അതാ വരുന്നു... ഒരു മിന്നാമിനുങ്ങ്.. മിന്നാമിനുങ്ങ് പറഞ്ഞു., നിങ്ങൾ വിഷമിക്കേണ്ട.. എൻറെ കയ്യിൽ വെട്ടം ഉണ്ട്. ഞാൻ നിങ്ങളെ വീട്ടിൽ എത്തിക്കാം.. അങ്ങനെ മിന്നാമിനുങ്ങ് അലിയെയും വല്ലിയും വീട്ടിലെത്തിച്ചു. അവർക്ക് വളരെ സന്തോഷമായി. മിന്നാമിനുങ്ങിനെ ഒരുപാട് നന്ദി പറഞ്ഞു.

 

മൻഹ ബത്തൂൽ
2 A ജി എൽ പി എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ