ജി.എൽ.പി.എസ്.വാവടുക്കം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി സ്കൂൾ വാവടുക്കം

2022-2023

പ്രവേശനോത്സവ റിപ്പോർട്ട്

2022-2023 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 01.06.2022 ബുധനാഴ്ച രാവിലെ പത്ത് മണിക്ക്  സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.കുരുത്തോല തോരണങ്ങൾ,വർണ കടലാസുകൾ ,ബലൂണുകൾ ഇവയെല്ലാം കൊണ്ട്‌ അലംകൃതമായ സ്കൂൾ അന്തരീക്ഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ പരിപാടിക്ക് പകിട്ടേകി. ഒൻപതു മുപ്പതിനു നവാഗതർക്ക് സ്വീകരണം നൽകി പുഷ്പങ്ങളും ടാഗുകളും സമ്മാനിച്ചു. തുടർന്ന് ജന പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ പ്രതിനിധികൾ, നാട്ടുകാർ എല്ലാവരും ചേർന്ന് സ്കൂൾ കവാടത്തിൽ നിന്നും ഘോഷയാത്രയായി നവാഗതരെ വിദ്യാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ഔദ്യോഗിക പ്രവേശനോത്സവ യോഗത്തിന് സ്കൂൾ  പ്രധാനാധ്യാപിക  ശ്രീമതി ടെസി   ജോർജ് സ്വാഗതം   ആശംസിച്ചു. പിടിഎ   പ്രസിഡന്റ്  ശ്രീ വി. വി.  ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ. മാധവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. എസ്എംസി ചെയർമാൻ ശ്രീ.നാരായണൻ ജയപുരം,എംപിടിഎ പ്രസിഡന്റ് ശ്രീമതി. നിർമ്മല വാവടുക്കം,പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ശ്രീ .ദാമോദരൻ ജയപുരം,എസ്എംസി പ്രതിനിധി ശ്രീമതി.രമണി വാവടുക്കം,സീനിയർ അസിസ്റ്റന്റ് ശ്രീമതി. സത്യവതി .കെ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീമതി .രമണി  പിണ്ടിക്കടവ് നവാഗതർക്ക് സ്പോൺസർ ചെയ്ത പഠന കിറ്റിന്റെയും  പാഠ  പുസ്തകങ്ങളുടെയും വിതരണം നടത്തി.  അധ്യാപിക  ശ്രീമതി. ജിൻസി ജോസഫ്  ചടങ്ങിന്  നന്ദി  പ്രകാശിപ്പിച്ചു.ശേഷം കുട്ടികൾക്ക് മധുരം നൽകി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ വിതരണത്തോടെ പ്രവേശനോത്സവ ചടങ്ങിന് തിരശ്ശീല വീണു.ബേഡഡുക്ക പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കത്ത്

പ്രീ സ്കൂൾ കുട്ടികളുടെ  രക്ഷിതാക്കൾക്കുള്ള  ശാക്തീകരണ പരിപാടി,

" സ്നേഹമധുരം "   സമഗ്ര ശിക്ഷ കേരള ബി ആർ സി കാസറഗോഡിന്റെ നേതൃത്വത്തിൽ നടന്നു. ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ  ശ്രീ രാജഗോപാലൻ മാസ്റ്റർ, സി ആർ സി കോഡിനേറ്റർ,  ശ്രീ  ഹക്കീം മാസ്റ്റർ, ജിഎച്ച്എസ്  കോടോത്ത് സ്കൂളിലെ, പ്രീ സ്കൂളിൽ അധ്യാപിക ശ്രീമതി ജയശ്രീ പി എന്നിവർ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രുതി ,എസ് എം സി അഗം  പി രമണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി ആർ സി മാരായ, സിന്ധു കെ,ലതിക ബി  എന്നിവർ പിന്തുണ നൽകി. രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം  വിജയമാക്കിയ ഈ പരിപാടി പുതുമ നിറഞ്ഞതും  ഗുണകരവുമെന്ന്   രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഹെഡ്മിസ്ട്രസ് ടെസ്സി ജോർജ് സ്വാഗതവും, പ്രീ പ്രൈമറി ടീച്ചർ  ശ്രീലേഖ നന്ദിയും പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവം -ജി എൽ പി എസ് വാവടുക്കം  

വാവടുക്കം:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് വിവിധ കലാപരിപാടികളോടു കൂടി സ്കൂളിൽ ആഘോഷിച്ചു.9.30 ന് പ്രധാനാധ്യാപിക ശ്രീമതി ടെസി ജോർജ് ദേശീയ പതാക ഉയർത്തി. ചടങ്ങിൽ പ്രതിനിധികളായി പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട്, പി.ടി.എ ,എസ് എം.സി. പ്രതിനിധികൾ, നാട്ടുകാർ എന്നിവർ സന്നിഹിതരായി. ശേഷം സ്വാതന്ത്ര്യ ദിന റാലിയിൽ ഗാന്ധിജി, നെഹ്‌റു, ത്സാൻസി റാണി എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച കുട്ടികൾ പങ്കെടുത്തു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾ അണിനിരന്ന സ്വാതന്ത്ര്യ ദിന ഡിസ്പ്ലേ ശ്രദ്ധേയമായി. തുടർന്ന് നടന്ന പൊതുയോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് ശ്രീ വി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകർ പിടി എ  ,എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ദേശഭക്തിഗാനാലാപനം, പായസവിതരണം എന്നിവയും ഉണ്ടായിരുന്നു. 2022 അധ്യയന വർഷത്തിൽ നടന്ന വിവിധ മത്സര ങ്ങുടെ സമ്മാന വിതരണം നടന്നു. സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എല്ലാവരും കൈമാറി. പരിപാടിക്ക് പ്രീ പ്രൈമറി  അധ്യാപിക നന്ദി പറഞ്ഞു.

ഗവ: എൽ പി സ്കൂൾ വാവടുക്കത്ത്

സ്നേഹ സ്പർശം - ബോധവൽക്കരണ ക്ലാസ്സ്

വാവടുക്കം:  ഗവ: എൽ പി സ്കൂൾ വാവടുക്കത്ത് ജില്ലാചൈൽഡ് പ്രാട്ടക്റ്റ് ടീമിന്റെ നേതൃത്വത്തിൽ

രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി  ബോധവൽക്കരണ ക്ലാസ്സ്  സ്നേഹസ്പർശം ഇന്ന് ഉച്ചയ്ക്കുശേഷം 2 മണി മുതൽ നടന്നു..

ചൈൽഡ് പ്രാട്ടക്റ്റ് ടീം സംസ്ഥാന ജനറൽസെക്രട്ടറി

സുനിൽ മളിക്കാൽ ക്ലാസ്സ് നയിച്ചു.

നല്ല സ്പർശനവും മോശം സ്പർശനവും തിരിച്ചറിയാൻ കുട്ടികൾക്കു കഴിയണമെന്ന് കുട്ടികളോടും , മക്കൾക്ക് സ്നേഹത്തിന്റെയും, അഭിനന്ദനത്തിന്റെയും സ്നേഹസ്പർശം നൽകി  നന്മയുടെ ലോകത്തേക്കു നയിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ചൈൽഡ് പ്രാട്ടക്റ്റ് ടീം

ജില്ലാ പ്രസിഡൻറ്റ്

മൊയ്യ്തീൻ പൂവടുക്ക

ജില്ലാ സെക്രട്ടറി

ജയപ്രസാദ്  എന്നിവർ സന്നിഹിതരായിരുന്നു.പി ടി എ പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണൻ വി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ടെസി ജോർജ് സ്വാഗതവും അധ്യാപിക ശ്രീമതി ജിൻസി ജോസഫ് നന്ദിയും പറഞ്ഞു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും , ശാസ്ത്ര -ആരോഗ്യ - പരിസ്ഥിതി ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.

വാവടുക്കം: ഗവ. എൽ പി സ്കൂൾ വാവടുക്കത്ത് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും - ആരോഗ്യ പരിസ്ഥിതി ക്ലബ്ബുകളുടെയും ഉദ്ഘാടനം കൊട്ടോടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ. മധുസൂദനൻ  കെ   നിർവഹിച്ചു.  കുട്ടികളിൽ ശാസ്ത്ര - സാമൂഹ്യ ബോധം വളർത്താനും ,പരിസ്ഥിതി സ്നേഹികളാക്കാനും, സർഗ്ഗ സമ്പന്നരാക്കാനും ക്ലബുകൾ  ഏറെ പ്രയോജനകരമെന്ന് സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ മധുസൂദനൻ മാഷ് ഉദ്ഘാടന വേളയിൽ പറഞ്ഞു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ. ബാലകൃഷ്ണൻ വി അധ്യക്ഷത വഹിച്ചു. മുൻ പി.ടി എ പ്രസിഡണ്ട് ശ്രീ. ബാലകൃഷ്ണൻ, അധ്യാപിക ശ്രീമതി സുനിതകുമാരി ഇ. ശ്രീ ബാലകൃഷ്ണൻ പി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടെസി ജോർജ് സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി  ശ്രീമതി. ജിൻസി ജോസഫ് നന്ദിയും പറഞ്ഞു.

വിദ്യാലയ സുരക്ഷാ സമിതി രൂപീകരിച്ചു

വാവടുക്കം:ഗവ:എൽ. പി. സ്കൂൾ വാവടുക്കത്ത് വിദ്യാലയ സുരക്ഷാ സമിതി രൂപീകരിച്ചു.കുട്ടികൾക്ക് സുരക്ഷിതമായ പഠനാ ന്തരീക്ഷം ഒരുക്കുന്നതിനായി വിവിധ  വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സമിതിയുടെ രൂപീകരണ യോഗത്തിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ശ്രീ കുഞ്ഞമ്പു.ബി,പോലീസ് ഓഫീസർമാരായ ശ്രീമതി സരള.ടി,ശ്രീ വാഹിദ് എന്നിവർ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ വി.വി.ബാലകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ടെസി ജോർജ് സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

ഓണാഘോഷം സംഘടിപ്പിച്ചു

വാവടുക്കം:ഗവ:എൽ. പി. സ്കൂൾ വാവടുക്കത്ത് വർണ ശബളമായ ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിപാടി രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ,പിടിഎ, എസ്.എം.സി.അംഗങ്ങൾ, നാട്ടുകാർ മുതലായവരുടെ  സാന്നിധ്യത്താൽ ശ്രദ്ധേയമായി.പൂക്കളം,നൃത്ത ശിൽപം,മെഗാ തിരുവാതിര, ഓണപ്പാട്ടുകൾ, രക്ഷിതാക്കളുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങൾ എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യ, സമ്മാനദാനം എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം