മുറ്റം കൊത്തി മിനുക്കിയെടുക്കും
കാ....കാ....പാടും കാക്കമ്മ
മുറ്റത്തുള്ളൊരു ചെറുപ്രാണികളെ
കൊത്തിത്തിന്നും പൂങ്കോഴി
പാഴാക്കുന്ന ഭക്ഷണമെല്ലാം
തിന്നുതീർക്കും അണ്ണാൻമാർ
പാടവരമ്പിൽ വീണുകിടക്കും
നെൻമണി കൊത്തുമരിപ്രാവ്
ദേഹം നക്കി വൃത്തിയാക്കും
കുഞ്ഞിപ്പൂച്ചയുമുണ്ടല്ലോ
അമ്മപ്പശുവിൻ കീടശല്യം
തിന്നുതീർക്കും കുരുവികളും
തുമ്പിക്കയ്യാൽവെള്ളം ചീറ്റി
ദേഹം കഴുകുന്നൊരു കൊമ്പൻ
വൃത്തിയാണ് വലുതെന്ന്
ജീവികൾക്കെല്ലാമറിയാലോ