ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റത്തൊരു പൂന്തോട്ടം
ചെത്തിച്ചെടികളും ,ചേമന്തികളും
പൂത്തുവിളങ്ങും പൂന്തോട്ടം
റോസാച്ചെടിയും,മുല്ലപ്പൂവും
തമ്മിൽ ചേർന്നൊരു പുതുഗന്ധം
മന്ദാരത്തിൻ നൃത്തം കണ്ട്
തെച്ചിപ്പൂവിനുമാനന്ദം
പൂവിന്നുള്ളിൽ തേൻനുകരാനായ്
ചങ്ങാതികളും വന്നല്ലോ
പൂമ്പാറ്റകളും ,പൂതുമ്പികളും
വണ്ടുകളും വന്നതിഥികളായ്
മുല്ലപ്പൂ കണ്ടങ്ങോട്ടോടി
തെച്ചിപ്പൂ കണ്ടിങ്ങോട്ടോടി
തേൻനുകരാനായ് മത്സരമായ്
ചുററും പാറി നടക്കുന്നു
ആകെ ബഹളമൊരുത്സവമായി
പൂന്തോട്ടത്തിൻ സന്തോഷം