കാടും ,മലയും കുന്നും ,കുളവും
നശിപ്പിച്ചു നാം സ്വയം
ഇനിയെന്ത് ഇനിയേത്
നാളെയെന്തെന്നറിയാമോ
വിഷം വിതച്ചു വിഷം കൊയ്തു
വിഷം തീനികളായി നാം
പ്രകൃതിതൻ കോപം നേരിടാനായ്
നാളെ നാമുണ്ടാകുമോ
കൊടും ക്രൂരത എന്തിനു ചെയ് വൂ
അന്യ ജീവികളോടു നാം
കുയിലു പാടിയ മയിലൊന്നാടിയ
സുന്ദരമായൊരു നാളുകൾ
എവിടെപ്പോയ് മറഞ്ഞു നീയെൻ
പഞ്ചവർണ്ണപ്പൈങ്കിളി
മഹാമാരികളോരോന്നായ്
നേരിടുമ്പോഴെങ്കിലും
മനസ്സിലാക്കുക നാം,കൊന്ന
പ്രകൃതി തന്നുടെ രോദനം .