ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/എന്റെ പ‍ൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ‍ൂന്തോട്ടം

എന്റെ പ‍ൂന്തോട്ടം

ഞാൻ നിർമ്മിച്ച‍ു കൊച്ച‍ു പ‍ൂന്തോട്ടം
ച‍ുറ്റ‍ും നിറയെ ക‍ുഞ്ഞ‍ുപ‍ൂക്കൾ
എത്തി നോക്കാൻ ക‍ുറ്റിപ്പ‍ുല്ല‍ും
ആടിക്കളിക്ക‍ുന്ന ചില്ലകള‍ും
തേൻ ന‍ുകരാൻ വന്നെത്ത‍ും
വണ്ടത്താന‍ും പ‍ൂമ്പാറ്റപ്പെണ്ണ‍ും
പല പല വ‍ർണ്ണപ്പ‍ൂക്കളിതാ
പ‍ുഞ്ചിരി ത‍ൂകി നിൽക്ക‍ുന്ന‍ു
റോസാപ്പ‍ൂവിൻ പ‍ു‍ഞ്ചിരി കാണാൻ
എന്തൊര‍ു രസമാണയ്യയ്യാ..
മ‍ുല്ലപ്പ‍ൂവിൻ മണമാകെ
പ‍ൂന്തോട്ടത്തിൽ നിറയ‍ുന്ന‍ു .
പല പല പ‍ൂക്കൾ വിരിഞ്ഞ‍ു നിൽക്ക‍ും
കാണാനെന്തൊര‍ു ചന്തം ഹായ്...
എന്തൊരഴകാണയ്യയ്യാ
എന്റെയീ കൊച്ച‍ു പ‍ൂന്തോട്ടം.

സാവേരി എൻ പി
4 E ജി എൽ പി എസ് വട്ടേനാട്.
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത