ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ പ്രളയത്തിന് പിറകെ കൊറോണയും
പ്രളയത്തിന് പിറകെ കൊറോണയും
2018., 2019 എന്നീ വർഷങ്ങളിലെ പ്രളയത്തിനു ശേഷം കേരളം ഒന്നിച്ചു നിന്ന് പോരാടുന്ന മറ്റൊരു അവസ്ഥയാണ് കോവിഡ് ബാധ. പ്രളയം കേരളം എന്ന സംസ്ഥാനത്തെ മാത്രമാണ് ബാധിച്ചതെങ്കിൽ കൊറോണ ലോകത്താകമാനമുള്ള കോടിക്കണക്കിന് ജനങ്ങളെയാണ് ബാധിച്ചത്. ചൈനയിൽ നിന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിയ കോറോണ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിക്കുകയാണ്. കോറോണ പകരുന്നത് തടയാൻ നമ്മുടെ സർക്കാർ പല പദ്ധതികളും ആസൂത്രണം ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി രോഗവ്യാപനം തടയാൻ നമുക്ക് കഴിഞ്ഞു. ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാ ജനങ്ങളും ഇപ്പോൾ വീടുകളിൽ കഴിയുകയാണ്. വീടിനുളളിൽ കഴിയുന്നത് ദുസ്സഹമാണെങ്കിലും കോറോണ വ്യാപനം തടയാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ നാം വീടുകളിൽ കഴിയുന്നതാണ് നല്ലത് . ഓരോ വ്യക്‌തികൾക്കും കോറോണ ബാധിക്കുമ്പോൾ ആ വ്യക്‌തികളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരേയും കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തതുമൂലം കോറോണ പകരുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞു.ആശുപത്രികളിലേയും മറ്റു ആരോഗ്യകേന്ദ്രങ്ങളിലേയും ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും രാപ്പകൽ ഭേദമില്ലാതെ കഷ്ടപ്പെടുകയാണ്. എല്ലാവരും സുരക്ഷിതരായി നല്ല നാളേക്ക് വേണ്ടി വീട്ടിലിരിക്കുക.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം