ഒത്തുചേർന്നു നിന്നിടാം
തുരത്തിടാം കൊറോണയെ
മർത്യനന്മയൊന്നതേ
കരുതിടാം കരങ്ങളിൽ
ഒത്തുകൂടലൊക്കെ
മാറ്റിവെച്ചിടാം മടിച്ചിടാതെ
ഒറ്റയായിരുന്നിടാം
ക്വാറന്റീൻ കഴിയുന്നിടം
കോർത്തിടേണ്ട,കൂപ്പിടാം
കരങ്ങളിന്നി സേനയെ
ലോകനന്മ പാകിടുന്ന
ആതുര ജനസേനയെ
കേൾക്ക നിർദ്ദേശങ്ങൾ
തരുന്നൊരീ ഭരണകൂടത്തെ
പകർന്നിടാം പാരിലാകെ
ശാസത്രത്തിൻ മഹത്വവും