ജി.എൽ.പി.എസ്.നോമ്പികോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നോമ്പിക്കോടിലെ കർഷകത്തൊഴിലാളികളുടെയും പിന്നോക്ക സമുദായത്തിൽ പെട്ടവരുടെയും മക്കൾക്ക് അസാധ്യമായിരുന്നു . ഈ സാഹചര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ അന്ത്യത്തിൽ ശ്രീ മാണിക്കത്ത്‌ കുട്ടിക്കൃഷ്ണ മേനോൻെറയും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി 1945 ൽ വിനായക അമ്പലത്തോട് ചേർന്ന് കൂത്തുമാടത്ത് സ്കൂൾ ആരംഭിച്ചു .ഇതേ തുടർന്ന് പ്രദേശവാസിയായ ശ്രീമാൻ ആണ്ടി ഭഗവതി പൊറ്റ മെയിൻ റോഡിൻെറ വടക്കേ അരുകിൽ ഒരു കെട്ടിടം പണിത് വാടക അടിസ്ഥാനത്തിൽ സ്കൂളിന് നൽകി.

                                    പി.ടി.എ, അധ്യാപകർ ,നാട്ടുകാർ ഉൾപ്പെട്ട ഒരു സമിതി രൂപീകരിക്കുകയും അവരുടെ ശ്രമഫലമായി നോമ്പിക്കോട്ടിലെ പ്രമുഖ കർഷകനും പൊതുപ്രവർത്തകനുമായ ഒകരപ്പള്ളം പി .സഹദേവൻ അവർകളുടെ സ്മരണക്കായി അദ്ദേഹത്തിൻെറമക്കൾ അനുവദിച്ചു നൽകിയ 21 സെൻറ് സ്ഥലത്തിൽ ഡി.പി .ഇ .പി യുടെ സഹായത്തോടെ നിർമിച്ച  പുതിയ കെട്ടിടത്തിൽ  2002 ൽ  സ്കൂൾ  പ്രവർത്തനമാരംഭിച്ചു.