ജി.എൽ.പി.എസ്.ചാത്തന്നൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ

ബാലകലോത്സവം വിജയികൾ

ജി.എൽ.പി.എസ്. ചാത്തനൂർ ത്രിത്താല സബ്ജില്ലയിലെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക രംഗത്തും മികച്ചു നിൽക്കുന്ന എന്നതിൽകൂടാതെ ബാലകലോത്സവത്തിലും എല്ലാവർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നതുമായ ഒരു വിദ്യാലയമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ പലവട്ടം മികച്ച സ്ഥാനം കൈവരിച്ചിട്ടുണ്ട്. കൂടാതെ കായികമേള, അറബിക് മേള ഈനിവയിൽ ഒട്ടനവധി വ്യക്തിഗത ചാമ്പ്യൻമാരെയും പ്രദാനം ചെയ്തിട്ടുണ്ട്. 2012 മുതൽ 2017 വർഷങ്ങളിൽ ആയി തുടർച്ചയായി മൂന്ന് തവണയും ആകെ അഞ്ചു തവണയും മികച്ച പി.ടി.എ. ക്കുള്ള അവാർഡ് കരസ്ഥമാക്കി. മാത്രമല്ല അവാർഡ് തുക വിദ്യാലയത്തിൽ ശിശു സൗഹാർദ അന്തരീക്ഷം ഒരുക്കുന്നതിനായി വിനിയോഗിച്ചു.

മികച്ച പി.ടി.എ. ക്കുള്ള അവാർഡ് സ്വീകരിക്കുന്നു

പി.ടി.എ. അവാർഡ് കിട്ടിയ വർഷങ്ങൾ:

  • 2012-13
  • 2013-14
  • 2014-15
  • 2016-17
  • 2017-18

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മലയാളം മീഡിയം സ്കൂളിൽ എങ്ങിനെ ഇംഗ്ലീഷ് ഫലപ്രദമായി പഠിപ്പിക്കാം എന്ന വിക്ഷയം അവതരിപ്പിച്ചു മികച്ച മാർക്ക് നേടിയിരുന്നു. 2016-17 വർഷത്തിൽ പഞ്ചായത്ത് തല, സബ്ജില്ല, ജില്ലാതല മികവുകളിൽ ഇതാണ് അവതരിപ്പിച്ചത്.

2017-18 വർഷത്തിൽ എസ്.സി.ഇ.ആർ.ടി. "ബീ പ്രൗഡ് ഓഫ് എ മലയാളം മീഡിയം സ്റ്റുഡൻറ്" എന്ന മേഖലയിൽ വിദ്യാലയതിന്റെ നേട്ടങ്ങളെ ഡോക്യുമെന്റ് ചെയ്തു.